Sections

യുഎസ്ടി ഗ്ലോബൽ മാരത്തോൺ പ്രൊമോ റൺ ഇൻഫോപാർക്കിൽ നടത്തി

Sunday, Sep 01, 2024
Reported By Admin
UST Global Promo Run at Kochi Infopark with over 1,000 participants as part of 25th-anniversary cele

കൊച്ചി: കേരളത്തിലെ പ്രമുഖ ഐടി കമ്പനിയായ യുഎസ്ടി ഗ്ലോബലിൻറെ 25-ാം വാർഷികത്തോടനുബന്ധിച്ച് ഒക്ടോബറിൽ തിരുവനന്തപുരത്ത് നടക്കുന്ന മാരത്തോണിൻറെ മുന്നോടിയായി കൊച്ചി ഇൻഫോപാർക്കിൽ പ്രൊമോ റൺ നടത്തി. ആയിരത്തോളം പേരാണ് രണ്ട് മണിക്കൂർ നീണ്ടു നിന്ന മാരത്തോണിൽ പങ്കെടുത്തത്.

ഇൻഫോപാർക്കിലെ സൻസ്ക്കാര സ്കൂൾ അങ്കണത്തിൽ നിന്നും അഞ്ച് കി.മി നീളമുള്ള ആവർത്തന(ലൂപ്പ്) ട്രാക്കാണ് പ്രൊമോ മാരത്തോണിനായി ഒരുക്കിയത്. രാവിലെ ആറരയ്ക്ക് മാരത്തോൺ ആരംഭിച്ചു.

ഇൻഫോപാർക്ക് അഡ്മിനിസ്ട്രേഷൻ മാനേജർ റെജി കെ തോമസ്, തൃക്കാക്കര അസി. പോലീസ് കമ്മീഷണൽ ബേബി പി വി, യുഎസ്ടി ഗ്ലോബൽ കൊച്ചി സെൻറർ ഹെഡ് സുനിൽ ബാലകൃഷ്ണൻ തുടങ്ങിയവർ ചേർന്ന് മാരത്തോൺ ഫ്ളാഗ് ഓഫ് ചെയ്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.