- Trending Now:
സ്മാര്‍ട്ട് വാച്ചുകള്‍ പോലുള്ള ഉപകരണങ്ങള്‍ക്ക് യൂണിഫോം ചാര്‍ജിംഗ് സംവിധാനം നിലവില്‍ വരുന്നതിന്റെ സാധ്യതയും പരിശോധിക്കും
രാജ്യത്തെ എല്ലാ സ്മാര്‍ട്ട് ഉപകരണങ്ങളും ടൈപ്പ് സി ചാര്‍ജിംഗ് പോര്‍ട്ടിലേക്ക് മാറാന്‍ നിര്‍ദ്ദേശിച്ച് കേന്ദ്രസര്‍ക്കാര്‍. ഇലക്ട്രോണിക് മാലിന്യത്തിന്റെ അളവ് കുറയ്ക്കാന്‍ പദ്ധതിയിടുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, രണ്ട് തരത്തിലുള്ള സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജറുകളിലേക്ക് മാറാനാണ് ലക്ഷ്യമിടുന്നത്.എല്ലാ ഉപകരണങ്ങള്‍ക്കും അനുയോജ്യമായ ചാര്‍ജറും, ഫീച്ചര്‍ ഫോണുകള്‍ക്ക് ഉപയോഗിക്കാന്‍ തരത്തിലുള്ള കുറഞ്ഞ വിലയിലുള്ള ചാര്‍ജറുമാണ് പുറത്തിറക്കുക.
എല്ലാ സ്മാര്‍ട്ട് ഉപകരണങ്ങള്‍ക്കും ഒരു ചാര്‍ജര്‍ സംവിധാനം നിലവില്‍ വരുന്നതോടെ ഇലക്ട്രോണിക് മാലിന്യത്തിന്റെ അളവ് വന്‍ തോതില്‍ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.കേന്ദ്രസര്‍ക്കാറിന്റെ കീഴിലുള്ള ഇന്റര്‍ മിനിസ്റ്റീരിയല്‍ ടാക്‌സ് ഫോഴ്‌സ് സംഘടിപ്പിച്ച യോഗത്തിലാണ് യുഎസ്ബി ടൈപ്പ് സി ചാര്‍ജിംഗ് പോര്‍ട്ടിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനമെടുത്തത്. അതേസമയം, സ്മാര്‍ട്ട് വാച്ചുകള്‍ പോലുള്ള ഉപകരണങ്ങള്‍ക്ക് യൂണിഫോം ചാര്‍ജിംഗ് സംവിധാനം നിലവില്‍ വരുന്നതിന്റെ സാധ്യതയും പരിശോധിക്കും. അതിനായി പ്രത്യേക ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.