- Trending Now:
ഉപയോഗമുള്ള പഴയ സാധനങ്ങൾ കൈമാറാൻ എന്റെ കേരളം പ്രദർശന വിപണന മേളയിൽ കുടുംബശ്രീയുടെ കൈമാറ്റ ചന്തയുണ്ട് (സ്വാപ്പ് ഷോപ്പ്). കൈമാറി കിട്ടിയ 500-ഓളം ഉപയോഗയോഗ്യമായ സാധനങ്ങളാണ് മേള തുടങ്ങിയ ശേഷമുള്ള രണ്ട് ദിവസങ്ങളിൽ 250-ഓളം പേർക്കായി വിതരണം ചെയ്തത്. ഉപയോഗിക്കാവുന്ന വസ്ത്രങ്ങളും വീടുകളിലും സ്ഥാപനങ്ങളിലും നിലവിൽ ഉപയോഗിക്കാത്തതും ഉപയോഗയോഗ്യവുമായ സാധനസാമഗ്രികളാണ് കൈമാറ്റച്ചന്തയിൽ ആളുകൾ നൽകുന്നത്.
ഒരാൾക്ക് രണ്ട് സാധനങ്ങൾ വരെ എടുക്കാനാകും. നിരവധി പേരാണ് ഇതിനോടകം പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ, ടി.വി, ബാഗ്, ആഭരണങ്ങൾ തുടങ്ങി ഉപയോഗപ്രദമായ വസ്തുക്കൾ കൈമാറ്റച്ചന്തയിൽ നൽകിയത്. ഇപ്രകാരം ലഭ്യമാകുന്ന സാധനസാമഗ്രികൾ കൈമാറ്റചന്തയിലൂടെ ആവശ്യക്കാർക്ക് സൗജന്യമായി കൈമാറുകയാണ് കുടുംബശ്രീ.

പുനരുപയോഗം പ്രോത്സാഹിപ്പിക്കാനും അതുവഴി പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം കുറയ്ക്കാനും കൈമാറ്റച്ചന്ത സഹായിക്കും. ഒരു വ്യക്തി ഉപയോഗിച്ച വസ്തു തന്റെ ആവശ്യത്തിന് ശേഷം വലിച്ചെറിയുന്നതിന് പകരം മറ്റൊരാളുടെ ആവശ്യത്തിന് കൈമാറ്റം ചെയ്യപ്പെടാനുള്ള അവസരം കൈമാറ്റച്ചന്തയിലൂടെ ലഭിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.