- Trending Now:
മെക്സിക്കൻ പൗരന്മാർ കഴിഞ്ഞാൽ അമേരിക്കയിലെ രണ്ടാമത്തെ വലിയ കുടിയേറ്റക്കാർ ഇന്ത്യൻ വംശജരാണ്
അമേരിക്കയിലെ 49 ലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസികൾ 2021ൽ $89.4 മില്യൺ(8,940 കോടി രൂപ) അയച്ചുവെന്നു വേൾഡ് ബാങ്ക് കണക്കുകൾ ഉദ്ധരിച്ചു പുതിയൊരു പഠനം പറയുന്നു. 2011നു ശേഷം ഇന്ത്യൻ വംശജരായ പ്രവാസികൾ അയക്കുന്ന പണത്തിൽ 46% വർധന ഉണ്ടായെന്നും വാഷിംഗ്ടണിലെ ദ മൈഗ്രെഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു.മെക്സിക്കൻ അമേരിക്കൻ പൗരന്മാർ കഴിഞ്ഞാൽ രണ്ടാമത്തെ വലിയ കുടിയേറ്റക്കാർ ഇപ്പോൾ ഇന്ത്യൻ വംശജരാണ്. ചൈനക്കാരും ഫിലിപ്പിനോകളും അതിനു പിന്നിലാണ്. യൂറോപ്പിൽ നിന്നുള്ളവർക്കു മുൻഗണന നൽകിയിരുന്ന നിയമം 1965 ൽ യുഎസ് കോൺഗ്രസ് പരിഷ്കരിച്ച ശേഷമാണ് ഈ വളർച്ച ഉണ്ടായത്.
2047 ഓടെ ഇന്ത്യ വികസിത രാജ്യമായി മാറും... Read More
രണ്ടാം ലോക യുദ്ധത്തിനു ശേഷം ഇന്ത്യയിൽ നിന്നു വന്നവർ ഏറിയ കൂറും പ്രഫഷണൽ യോഗ്യതകൾ ഉള്ളവരോ യുഎസ് കോളജുകളിലും വാഴ്സിറ്റികളിലും പഠിക്കാൻ വന്നവരോ ആണ്. ഉയർന്ന തൊഴിൽ മികവുള്ള വിദേശ തൊഴിലാളികൾക്കു നൽകുന്ന എച്-1 ബി താൽക്കാലിക വിസകൾ ഏറ്റവുമധികം കിട്ടുന്നത് ഇന്ത്യക്കാർക്കാണ്. 2021 ൽ യുഎസ് നൽകിയ എച്-1 ബി വിസകളിൽ 74% അവർക്കാണു ലഭിച്ചത്. ചൈനക്കാർക്കു 12% കിട്ടിയപ്പോൾ കാനഡയിൽ നിന്ന് വിസ കിട്ടി വന്നവർ വെറും 1% മാത്രം.2021-22ൽ ഇന്ത്യയിൽ നിന്നുള്ള 199,200 പേർ യുഎസിൽ പഠിക്കാൻ എത്തി. മൊത്തം വന്ന 948,500 പേരിൽ 21%. ഏറ്റവും കൂടുതൽ ചൈനയിൽ നിന്നായിരുന്നു -31%. ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരിൽ അഞ്ചിൽ നാലു പേർക്കു ബിരുദമെങ്കിലുംഉണ്ട്. മറ്റെല്ലാ കുടിയേറ്റക്കാരെക്കാളും കൂടുതൽ വരുമാനം ഇന്ത്യക്കാരുടെ ഇടത്തരം കുടുംബങ്ങളിൽ ഉണ്ട്. 2015-19 കാലത്തെ യുഎസ് സെൻസസ് കണക്കനുസരിച്ചു ഏറ്റവും കൂടുതൽ പേർ കലിഫോണിയയിലാണ് ജീവിക്കുന്നത് - 20%. ടെക്സസിൽ 11%, ന്യൂ ജഴ്സിയിൽ 10%. ന്യു യോർക്കും ഇല്ലിനോയിയും കൂടി 13%.കൗണ്ടികൾ എടുത്താൽകലിഫോണിയിയിലെ സാന്താ ക്ലാരയിലാണ് ഏറ്റവുമധികം ഇന്ത്യക്കാർ ഉള്ളത്. മിഡിൽസെക്സ് (ന്യൂ ജഴ്സി), അലമേട്, ലോസ് ആഞ്ചലസ് (കലിഫോണിയ), കുക്ക് (ഇല്ലിനോയി) എല്ലാം കൂടി ഇന്ത്യൻ കുടിയേറ്റക്കാരിൽ 17% ഉണ്ട്.നഗരങ്ങളിൽ ന്യു യോർക്ക്, ഷിക്കാഗോ, സാൻ ഫ്രാൻസിസ്കോ, സാൻഹോം, ഡാളസ് എന്നിവിടങ്ങളിലായി മൊത്തം 35% ഇന്ത്യൻ വംശജരുണ്ട്. ഇംഗ്ലീഷിലുള്ള പ്രാവീണ്യം ഇന്ത്യക്കാർക്കു മുതൽക്കൂട്ടാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.