Sections

ക്രൂഡ് ഓയിലിന് റെക്കോര്‍ഡ് വില; പെട്രോള്‍ ഡീസല്‍ വില ഉയര്‍ന്നേക്കും; ഒറ്റയടിക്ക്‌ 22 രൂപ വരെ വര്‍ദ്ധിക്കാന്‍ സാധ്യത

Monday, Mar 07, 2022
Reported By admin
crude oil

റഷ്യന്‍ ക്രൂഡ് ഓയിലും ഉല്‍പന്നങ്ങളും പൂര്‍ണമായും ഉപരോധത്തിനു കീഴില്‍ പെടുത്താനുള്ള സാധ്യതയാണ് വെല്ലുവിളി ഉയര്‍ത്തുന്നത്

 

റഷ്യന്‍-യുക്രൈന്‍ പ്രതിസന്ധിക്ക് പിന്നാലെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു. യുഎസില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 130 ഡോളര്‍ കടന്നു. 2008ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്.ജനുവരി ഒന്നിന് ക്രൂഡ് ഓയില്‍ വില ബാരലിന് 89 ഡോളറായിരുന്നു. ഇതാണ് ഇപ്പോള്‍ 130 ഡോളറിന് മുകളിലെത്തിയിരിക്കുന്നത്. അന്താരാഷ്ട്ര രംഗത്തെ പ്രതിസന്ധികളെ തുടര്‍ന്ന് അസംസ്‌കൃത എണ്ണ വില ബാരലിന് നൂറ് ഡോളര്‍ കടന്നിരുന്നു.റഷ്യന്‍ ക്രൂഡ് ഓയിലിനും പ്രകൃതി വാതകത്തിനും എല്ലാം അമേരിക്ക നിരോധനം ഏര്‍പ്പെടുത്താനുള്ള സാധ്യതകളും യുക്രെയ്‌നിലെ റഷ്യയുടെ തുടര്‍ച്ചയായ അധിനിവേശവുമാണ് ക്രൂഡ് വില വര്‍ധനവിന് പിന്നില്‍. ക്രൂഡ് ഓയില്‍ വിതരണം തടസ്സപ്പെടുന്നതാണ് എണ്ണ വില കുതിച്ചുയരാന്‍ കാരണം.

ആര്‍ട്ടിസ് Vs ന്യുമറിക്ക്: ഏതാണ് മികച്ച യുപിഎസ്?-  ന്യൂ ടു ദി ബ്ലോക്ക്... Read More

കഴിഞ്ഞ ദിവസങ്ങളില്‍ ബാരലിന് 130.50 ഡോളര്‍ വരെയായി വില ഉയര്‍ന്നിരുന്നു.ജൂലൈ 2008 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ബ്രെന്റ് ക്രൂഡ് ഓയില്‍ വില 9.9 ശതമാനം ഉയര്‍ന്ന് 129.75 ഡോളറിലെത്തി.ഇത് 139.13 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു.2008 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്.റഷ്യന്‍ ക്രൂഡ് ഓയിലും ഉല്‍പന്നങ്ങളും പൂര്‍ണമായും ഉപരോധത്തിനു കീഴില്‍ പെടുത്താനുള്ള സാധ്യതയാണ് വെല്ലുവിളി ഉയര്‍ത്തുന്നത്. 

ക്രൂഡ് ഓയില്‍ വില വര്‍ധന രാജ്യത്തും പെട്രോള്‍, ഡീസല്‍ വില ഉയരാന്‍ കാരണമായേക്കും. അമേരിക്കയിലേക്കുള്ള റഷ്യന്‍ എണ്ണ, ഊര്‍ജ്ജ ഉല്‍പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കുന്നതാണ് യുഎസിനെറ നീക്കം. റഷ്യന്‍ ഇറക്കുമതിക്ക് മറ്റ് രാജ്യങ്ങളില്‍ നികുതി ഉയര്‍ത്തുന്നത് സംബന്ധിച്ച ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്.മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായും സഖ്യകക്ഷികളുമായും സംസാരിച്ച് എണ്ണ വിതരണം വര്‍ധിപ്പിക്കാനാണ് യുഎസിന്റെ പദ്ധതി.സാമ്പത്തിക ഉപരോധത്തിന് പിന്നാലെയുള്ള കടുത്ത നടപടി ആഗോള സമ്പദ്വ്യവസ്ഥയില്‍ നിന്ന് റഷ്യയെ കൂടുതല്‍ ഒറ്റപ്പെടുത്തിയേക്കും. 


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.