Sections

യുപിഐ വിപണിയില്‍ നിയന്ത്രണമേര്‍പ്പെടുത്താനുള്ള തീരുമാനം രണ്ട് വര്‍ഷത്തേക്ക് നീട്ടി എന്‍പിസിഐ

Saturday, Dec 03, 2022
Reported By

ഫോണ്‍പേ, ഗൂഗിള്‍ പേ ആപ്പുകള്‍ക്ക് ആശ്വാസം യിപിഐ വിപണി വിഹിതത്തില്‍ ഏര്‍പ്പെടുത്താനിരുന്ന നിയന്ത്രണം രണ്ട് വര്‍ഷത്തേയ്ക്ക് നീട്ടി


യു പി ഐ പ്ലാറ്റ്‌ഫോമുകളുടെ മാര്‍ക്കറ്റ് വിഹിത പരിധി 30 ശതമാനമാക്കണമെന്ന നിര്‍ദ്ദേശം നടപ്പിലാക്കുന്ന സമയപരിധി രണ്ട് വര്‍ഷത്തേക്ക് നീട്ടി നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (National Payments Corporation of India (NPCI)). യുപിഐ വിപണിയില്‍ നിയന്ത്രണമേര്‍പ്പെടുത്താനുള്ള തീരുമാനം രണ്ട് വര്‍ഷത്തേക്ക് നീട്ടിയതോടെ ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ യുപിഐ ട്രാന്‍സാക്ഷന്‍ ആപ്പുകള്‍ക്ക് ആശ്വാസമായിരിക്കുകയാണ്. നേരത്തെ യുപിഐ ആപ്പുകള്‍ക്ക് പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നതിലും പണമിടപാടുകള്‍ നടത്തുന്നതിനും പരിധി ഏര്‍പ്പെടുത്തുമെന്ന് എന്‍പിസിഐ അറിയിച്ചിരുന്നു.


നിലവില്‍ ഇന്ത്യയിലെ യുപിഐ ട്രാന്‍സാക്ഷന്റെ ഭൂരിഭാഗവും നടക്കുന്നത് ഫോണ്‍പേയിലൂടെയും ഗൂഗിള്‍പേലൂടെയും ആണ്. പുതിയ നിയന്ത്രണം കൊണ്ടുവരുന്നതിലൂടെ ഫോണ്‍പേയുടെയും ഗുഗിള്‍ പേയുടെയും വിപണി വിഹിതം 30 ശതമാനം വീതമായി കുറയ്ക്കുകയും മറ്റ് യുപിഐ ആപ്പുകള്‍ക്ക് വിപണിയില്‍ തുല്യ അവസരം ലഭിക്കുകയും ചെയ്യണം എന്നതാണ് എന്‍പിസിഐ ലക്ഷ്യം വച്ചത്. എന്നാല്‍ സമസ്ഥ മേഖലയിലും ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന് ഈ നിയന്ത്രണം തിരിച്ചടിയാകുമെന്ന് വിമര്‍ശനമുയരുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.