Sections

ചില്ലറ ഇടപാടുകൾ ഇനി അതിവേഗം, യുപിഐ ലൈറ്റ് അവതരിപ്പിച്ചു

Wednesday, Feb 15, 2023
Reported By admin
upi

അതിവേഗത്തിൽ ഇടപാട് നടത്താൻ കഴിയുന്നത് സാധാരണക്കാർക്ക് ഏറെ പ്രയോജനം ചെയ്യും


കുറഞ്ഞ മൂല്യത്തിലുള്ള ഒന്നിലധികം യുപിഐ ഇടപാടുകൾ വേഗത്തിൽ ചെയ്യാൻ സഹായിക്കുന്ന യുപിഐ ലൈറ്റ് അവതരിപ്പിച്ച് പേടിഎം പേയ്മെന്റ്സ് ബാങ്ക്. പേടിഎം വഴി ഒറ്റ ക്ലിക്കിൽ തന്നെ വേഗത്തിൽ ഇടപാട് നടത്താൻ കഴിയുന്നതാണ് പുതിയ ഫീച്ചർ. രാജ്യത്ത് ആദ്യമായാണ് യുപിഐ ലൈറ്റ് അവതരിപ്പിക്കുന്നത്.

യുപിഐ ലൈറ്റ് വഴി 200 രൂപ വരെയുള്ള ചില്ലറ ഇടപാടുകൾ പരിധിയില്ലാതെ അതിവേഗം നിർവഹിക്കാൻ കഴിയും. 2000 രൂപയാണ് യുപിഐ ലൈറ്റ് വഴി കൈമാറാൻ കഴിയുന്ന ഉയർന്ന തുക. എന്നാൽ ഒരു ദിവസം രണ്ടു തവണ മാത്രമേ രണ്ടായിരം രൂപയുടെ ഇടപാട് നടത്താൻ സാധിക്കൂ.

അതേസമയം 200 രൂപയിൽ താഴെയുള്ള ചില്ലറ ഇടപാടുകൾ യഥേഷ്ടം നിർവഹിക്കാൻ സാധിക്കും. അതിവേഗത്തിൽ ഇടപാട് നടത്താൻ കഴിയുന്നത് സാധാരണക്കാർക്ക് ഏറെ പ്രയോജനം ചെയ്യും. രാജ്യത്തെ ജനങ്ങളെ ഡിജിറ്റൽ പേയ്മെന്റിലേക്ക് കൂടുതൽ അടുപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ ഫീച്ചർ എന്ന് പേടിഎം പേയ്മെന്റ്സ് ബാങ്ക് അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.