- Trending Now:
കൊടുവള്ളി നിയോജക മണ്ഡലത്തിലെ 'ഉന്നതി' ജനകീയ വിജ്ഞാന മുന്നേറ്റ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ സ്റ്റുഡൻസ് വെബ് ആൻഡ് മൊബൈൽ ആപ്ലിക്കേഷൻ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ദൈനംദിന പഠനപ്രവർത്തനങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന ഒന്നായി ഈ സംവിധാനം മാറണമെന്നും ഇത് മാതൃകാപരമായ പദ്ധതിയാണെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപം വരും തലമുറയ്ക്ക് വേണ്ടിയുള്ള നിക്ഷേപമാണ്. കേരളത്തിൽ പൊതുവിദ്യാഭ്യാസത്തിന്റെ മുന്നേറ്റത്തിനായി സംസ്ഥാന സർക്കാരും വിദ്യാഭ്യാസ വകുപ്പും ഒട്ടേറെ പ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ടെന്നും സാങ്കേതിക പഠനത്തിന് ഊന്നൽ നൽകുന്ന പദ്ധതികൾ നടപ്പിലാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.
കൊടുവള്ളി മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് ഉന്നതി ജനകീയ വിജ്ഞാന മുന്നേറ്റം. വിദ്യാർത്ഥികൾ - അധ്യാപകർ - രക്ഷിതാക്കൾ എന്നിവരെ ബന്ധിപ്പിക്കുന്ന ആപ്ലിക്കേഷനിലൂടെ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും അറിയാൻ സാധിക്കും. കൊടുവള്ളി നിയോജക മണ്ഡലത്തിലെ മുഴുവൻ സ്ക്കൂളുകളെയും ബന്ധിപ്പിക്കുന്ന പദ്ധതി ഇരുപതിനായിരത്തോളം വിദ്യാർത്ഥികൾ അവരുടെ രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്ക് ഉപയോഗപ്രദമാവും.
കളരാന്തിരി ജിഎംഎൽപിഎസ് സ്ക്കൂളിൽ നടന്ന പരിപാടിയിൽ ഡോ.എം.കെ മുനീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. കൊടുവള്ളി മുനിസിപ്പാലിറ്റി ചെയർമാൻ അബ്ദു വെള്ളറ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷ്റഫ് മാസ്റ്റർ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ, താമരശ്ശേരി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.അരവിന്ദൻ, കൗൺസിലർമാരായ എ.പി മജീദ് മാസ്റ്റർ, ഷംസുദ്ധീൻ, വി.സി നൂർജഹാൻ, സുബൈദ അബ്ദുസ്സലാം, എ.ഇ.ഒമാരായ അബ്ദുൽ ഖാദർ, പ്രേമൻ, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.