Sections

പൊതു ആവശ്യങ്ങള്‍ക്കായി സംയുക്ത സമിതി രൂപീകരിച്ച് ക്ഷീരകര്‍ഷകര്‍

Monday, Apr 11, 2022
Reported By Admin
Dairy Farmers
Dairy Farmers

പൊതു ആവശ്യങ്ങളുമായി സര്‍ക്കാരിനെ സമീപിക്കാന്‍ സമിതി തീരുമാനിച്ചു
 

പാല്‍വില വര്‍ധിപ്പിക്കുക, കാലിത്തീറ്റകളുടെ വില നിയന്ത്രിക്കുക, പാലിന് 50 രൂപ തറവില നിശ്ചയിക്കുക, തൃതല പഞ്ചായത്തുകള്‍ നല്‍കുന്ന പാലിന്റെ സബ്‌സിഡി പരിധിയില്ലാതെ വര്‍ഷം മുഴുവന്‍ നല്‍കുക, മുഴുവന്‍ ക്ഷീരകര്‍ഷകരെയും പശുക്കളെയും ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത ക്ഷീരകര്‍ഷക സമിതി രൂപീകരിച്ച് കര്‍ഷക സംഘടനകള്‍. എറണാകുളം വൈഎംസിഎ ഹാളില്‍ നടന്ന കേരളത്തിലെ ക്ഷീരകര്‍ഷക സംഘടനകളുടെ യോഗത്തിലാണ് സംയുക്ത ക്ഷീരകര്‍ഷക സമിതി രൂപീകരിച്ചത്. ഈ പൊതു ആവശ്യങ്ങളുമായി സര്‍ക്കാരിനെ സമീപിക്കാന്‍ സമിതി തീരുമാനിച്ചു.

മുഖ്യമന്ത്രിക്കും മൃഗസംരക്ഷണ വകുപ്പു മന്ത്രിക്കും നിവേദനം നല്‍കും. അതില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ആയിരകണക്കിന് ക്ഷീരകര്‍ഷകരെ പങ്കെടുപ്പിച്ചുകൊണ്ട് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്താനും യോഗത്തില്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. മലബാര്‍ ഡെയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (എംഡിഎഫ്എ), കേരള സ്റ്റേറ്റ് മില്‍ക്ക് സൊസൈറ്റി അസോസിയേഷന്‍ (കെഎസ്എംഎസ്എ), സമഗ്ര ക്ഷീരകര്‍ഷക സംഘം, ലൈവ്‌സ്റ്റോക് ഫാര്‍മേഴ്‌സ് അസോസിയേഷന്‍, ക്ഷീരസമൃദ്ധി തുടങ്ങിയ സംഘടനകള്‍ ചേര്‍ന്നാണ് സംയുക്ത ക്ഷീരകര്‍ഷക സമിതി രൂപീകരിച്ചത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.