- Trending Now:
കഴിഞ്ഞ വര്‍ഷം ഒപ്പുവച്ച യു.കെ ഇന്ത്യ മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി പാര്‍ട്ണര്‍ഷിപ് പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്
ഇന്ത്യയില്‍നിന്നുള്ള മൂവായിരം യുവാക്കള്‍ക്ക് ബ്രിട്ടനില്‍ രണ്ടു വര്‍ഷം ജോലി ചെയ്യുന്നതിനുള്ള പ്രത്യേക വിസ പദ്ധതിക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് അംഗീകാരം നല്‍കി. യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ഇത്രയും ബ്രിട്ടീഷ് യുവാക്കള്‍ക്ക് ഇന്ത്യയിലും വിസ അനുവദിക്കും.
പതിനെട്ട് മുതല്‍ മുപ്പത് വരെ പ്രായമുള്ളവര്‍ക്കായാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒപ്പുവച്ച യു.കെ ഇന്ത്യ മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി പാര്‍ട്ണര്‍ഷിപ് പദ്ധതിക്കാണ് ഇപ്പോള്‍ ബാലിയില്‍ നടന്ന ജി20 ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം സുനാക് അംഗീകാരം നല്‍കിയത്.അന്തിമ അംഗീകാരമായ സാഹചര്യത്തില്‍, അടുത്ത വര്‍ഷം തുടക്കം മുതല്‍ പദ്ധതി അന്തിമ അംഗീകാരമായ സാഹചര്യത്തില്‍, അടുത്ത വര്‍ഷം തുടക്കം മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.