- Trending Now:
2024-ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സമ്പൂർണ ബജറ്റിൽ ഇടത്തരം വരുമാനക്കാർക്ക് ആശ്വാസം നൽകിക്കൊണ്ട് ആദായനികുതി പരിധിയിൽ ഇളവ് അനുവധിച്ചു. ആധായനികുതി പരിധി അഞ്ച് ലക്ഷം ആയിരുന്നത് ഏഴ് ലക്ഷമാക്കി ഉയർത്തി എന്നാൽ പുതിയ ആദായ നികുതി റിട്ടേൺ ഫയലിംഗ് സംവിധാനം പിന്തുടരുന്നവർക്ക് മാത്രമാണ് ഇത് ബാധകമാകുക. പഴയ സ്കീം പിന്തുടരുന്നവർക്ക് മൂന്നു ലക്ഷം വരെയാണ് നികുതി ഇളവുള്ളത്. പഴയ സ്കീമിൽ നികുതി സ്ലാബുകൾ അഞ്ചാക്കി കുറച്ചിട്ടുണ്ട്.
3-6 ലക്ഷം വരെ വരുമാനത്തിന് 5 ശതമാനം നികുതി
6 ലക്ഷം മുതൽ 9 വരെ 10 ശതമാനം നികുതി
9 ലക്ഷം മുതൽ 12 ലക്ഷം വരെ 15 ശതമാനം, 12-15 ലക്ഷം വരെ 20 ശതമാനം നികുതി
5 ലക്ഷത്തിൽ കൂടുതൽ 30 ശതമാനം നികുതി എന്നിങ്ങനെയാണ് പുതുക്കിയ സ്ലാബ് നിരക്കുകൾ.
തെരഞ്ഞെടുപ്പ് മുൻപായിട്ടുള്ള മോദി സർക്കാരിന്റെ അവസാന ബജറ്റ് ആയിരുന്നതിനാലും ബിജെപി ഭരിക്കുന്ന ഒൻപത് സംസ്ഥാനങ്ങളിൽ ഈ വർഷം തെരഞ്ഞെടുപ്പ് നടക്കുന്നതിനാലും നികുതി ഘടനയിൽ ഇളവ് പ്രതീക്ഷിച്ചിരുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.