Sections

എമർജിംഗ് ബാരത്, ഗ്രോയിംഗ് കേരള ബിസിനസ് കോൺക്ലേവ് കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ ഉദ്ഘാടനം ചെയ്യും

Friday, Nov 24, 2023
Reported By Admin
Emerging Bharat Growing Kerala Business Conclave

എമർജിംഗ് ബാരത്, ഗ്രോയിംഗ് കേരള ബിസിനസ് കോൺക്ലേവ് കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ നാളെ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.30 മണിക്ക് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടക്കുന്ന കോൺക്ലേവിൽ കേന്ദ്ര വിദേശകാര്യ-പാർലമെന്ററി കാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ, പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി.സതീശൻ, പി.സന്തോഷ് കുമാർ എംപി തുടങ്ങിയവരും പങ്കെടുക്കും.

6000 കോടിയിലധികം രൂപയുടെ ധനസഹായവിതരണം ആറ്റിങ്ങലിൽ നിർവഹിക്കും

സംസ്ഥാനത്തെ വിവിധ അടിസ്ഥാന സൗകര്യ മേഖലകളുടെ വികസനത്തിനായുള്ള കേന്ദ്ര പദ്ധതികളുടെ ധനസഹായ വിതരണവും തിരുവനന്തപുരം ആറ്റിങ്ങൽ മാമം ഗ്രൗണ്ടിൽ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ നിർവഹിക്കും. വിദേശകാര്യ-പാർലമെന്ററി കാര്യ സഹമന്ത്രി ശ്രീ വി മുരളീധരനും ചടങ്ങിനെ അഭിസംബോധന ചെയ്യും. സംസ്ഥാനതല ബാങ്കിംഗ് സമിതിയുടെ നേതൃത്വത്തിൽ കാനറ ബാങ്കും, ഇന്ത്യൻ ഓവർസീസ് ബാങ്കും ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടിയിൽ നബാർഡ്, സിഡ്ബി, വിവിധ ബാങ്ക് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

മുദ്ര, സ്റ്റാൻഡ് അപ്പ് ഇന്ത്യ, പി എം സ്വനിധി, പി എം ഇ ജി പി തുടങ്ങി വിവിധ കേന്ദ്ര പദ്ധതികളിലായി രജിസ്റ്റർ ചെയ്ത 1,52,704 ഗുണഭോക്തൃ അക്കൗണ്ടുകൾ വഴി 6,014.92 കോടി രൂപയുടെ ധനസഹായവും ചടങ്ങിൽ വിതരണം ചെയ്യും. നബാർഡിന്റെ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടിന് കീഴിൽ 56.16 കോടി രൂപയുടെ അനുമതി പത്രങ്ങളും സിഡ്ബി ഇടപെടൽ വഴി വിവിധ സ്ഥാപനങ്ങൾക്ക് 3.32 കോടി രൂപയുടെ അനുമതി പത്രങ്ങളും ചടങ്ങിൽ കൈമാറും .എസ് ബി ഐയുടെ ക്യാഷ് വാനും എ ടി എം വാനും ചടങ്ങിൽ കേന്ദ്ര ധനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും.കേരള ഗ്രാമീൺ ബാങ്കിന്റെ 5 ബാങ്കിംഗ് കറസ്പോണ്ടന്റുകൾക്ക് മൈക്രോ എടിഎമ്മുകളും കൈമാറും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.