Sections

രാജ്യത്തെ പാവപ്പെട്ടവരെ വിലക്കയറ്റം ബാധിക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍

Wednesday, Jul 13, 2022
Reported By admin
Nirmala Sitharaman

കോവിഡ് മഹാമാരി കാലത്ത് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ മൂലമാണ്  പണപ്പെരുപ്പം മൂലമുള്ള വിലക്കയറ്റം പാവപ്പെട്ടവരില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്തതെന്നാണ് ധനമന്ത്രി പറയുന്നത്

 

രാജ്യത്തെ പാവപ്പെട്ടവരെ വിലക്കയറ്റം ബാധിക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഏറ്റവും പുതിയ കണക്കുകകള്‍ പ്രകാരം പണപ്പെരുപ്പം 7.01 ശതമാനം എന്ന ആശങ്കാജനകമായ സ്ഥിതിയിലാണെങ്കിലും വിലക്കയറ്റം പാവപ്പെട്ടവരില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.

കോവിഡ് മഹാമാരി കാലത്ത് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ മൂലമാണ്  പണപ്പെരുപ്പം മൂലമുള്ള വിലക്കയറ്റം പാവപ്പെട്ടവരില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്തതെന്നാണ് ധനമന്ത്രി പറയുന്നത്. 'പണപ്പെരുപ്പം ഇന്ത്യയിലെ ദരിദ്ര്യരെ നിസാര രീതിയില്‍ മാത്രമേ ബാധിച്ചിട്ടുള്ളൂ.' എന്ന് വികസ്വര രാജ്യങ്ങളിലെ ജീവിതച്ചെലവ് പ്രതിസന്ധിയെ കുറിച്ചുള്ള യു എന്‍ ഡി പി (യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ധനമന്ത്രി ഇതു പറഞ്ഞത്.

'മഹാമാരിയുടെ തുടക്കം മുതല്‍, പാവപ്പെട്ടവര്‍ക്ക് പിഎംജികെഎവൈ, പിഎംജികെവൈ എന്നിവയിലൂടെ ഭക്ഷണവും പണവും സമയബന്ധിതമായി കൈമാറ്റം ചെയ്യുന്ന രീതിയാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഈ തന്ത്രത്തിന്റെ ഫലപ്രാപ്തിയാണിതെന്നും ധനമന്ത്രി അവകാശപ്പെടുന്നു. ഇന്ത്യയിലെ പണപ്പെരുപ്പം പ്രതിദിനം 1.9 ഡോളര്‍ എന്ന 'കുറഞ്ഞ ദാരിദ്ര്യരേഖ'യ്ക്ക് താഴേക്ക് ആരേയും എത്തിച്ചില്ലെന്നാണ് യുഎന്‍ഡിപി റിപ്പോര്‍ട്ട് പറയുന്നത്.  

പിഎംജികെഎവൈക്ക് കീഴില്‍, ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിലുള്ള അവരുടെ സാധാരണ ഭക്ഷ്യധാന്യത്തിന് പുറമേ ഒരാള്‍ക്ക് പ്രതിമാസം 5 കിലോഗ്രാം സൗജന്യ റേഷന്‍ സര്‍ക്കാര്‍ നല്‍കി. 20 കോടിയോളം സ്ത്രീകള്‍ക്ക് ജന്‍ധന്‍ അക്കൗണ്ട് വഴിയുള്ള പിന്തുണ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.