Sections

കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇന്ന് മുതൽ നടപ്പിൽ വരും

Saturday, Apr 01, 2023
Reported By admin
budget

പ്രഖ്യാപനങ്ങളിലെ ഏറ്റവും പ്രധാനം ആദായനികുതിയിലേതാണ്


കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇന്ന് മുതൽ നടപ്പിൽ വരും. ബജറ്റ് തീരുമാനം അനുസരിച്ചുള്ള സാധനങ്ങളുടെ വിലവ്യത്യാസം മുതൽ പുതിയ ആദായ നികുതി സ്കീം എല്ലാവർക്കും ബാധകമാകുന്നതും ഇന്ന് മുതൽ പ്രാബല്യത്തിലാകും. സാമ്പത്തിക വർഷാരംഭത്തിൽ പാചകവാതക വിലയിൽ മാറ്റം വരാനും സാധ്യതയുണ്ട്.

ഇന്ന് തുടങ്ങുന്ന സാമ്പത്തിക വർഷം 2024 മാർച്ച് 31ന് ആണ് അവസാനിക്കുന്നത്. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് ഇന്ന് മുതൽ നടപ്പിൽ വരും. പ്രഖ്യാപനങ്ങളിലെ ഏറ്റവും പ്രധാനം ആദായനികുതിയിലേതാണ്. പുതിയ സ്കകീമാണ് എല്ലാ ആദായനികുതി ദായകർക്കും ഇന്ന് മുതൽ ബാധമായിരിക്കുക. പഴയ നികുതി രീതി പിന്തുടരണമെന്ന് താൽപ്പര്യപ്പെടുന്നവർ അത് പ്രത്യേകം തെരഞ്ഞെടുക്കണം. പുതിയ നികുതി സ്കീമിൽ ഏഴ് ലക്ഷം വരെ നികുതിയില്ലെന്നതും ഈ സാമ്പത്തിക വർഷം നടപ്പാകും. സ്വർണം, വെള്ളി, വസ്ത്രം കുട, സിഗരറ്റ് എന്നിവക്ക് പുതിയ ബജറ്റ് പ്രകാരം ഇന്ന് മുതൽ വില കൂടും. കംപ്രസ്ഡ് ബയോഗ്യാസ്, ലിഥിയം അയൺ ബാറ്ററി, മൊബൈൽ ഫോൺ ഘടകങ്ങൾ , ടിവി പാനലുകൾ അടക്കമുള്ളവയ്ക്ക് വില കുറയും. പെട്രോളിയം കമ്പനികൾ സാമ്പത്തിക വർഷത്തിൻറെ തുടക്കത്തിൽ നിരക്കുകളിൽ മാറ്റം വരുത്താൻ ഇടയുള്ളതിനാൽ പാചകവാതകവില കൂടുമോ കുറയുമോ എന്നതിൽ ആകാംഷ നിലനിൽക്കുന്നു.

എച്ച്.യു.ഐ.ഡി ഹാൾമാർക്ക് പതിച്ച സ്വർണാഭരണങ്ങൾ മാത്രമേ ഇന്ന് മുതൽ വിൽക്കാൻ അനുവാദമുള്ളു. എന്നാൽ കേരളത്തിലിത് മൂന്ന് മാസം കൂടി ഹൈക്കോടതി ഇടപെടലിനെ തുടർന്ന് നീട്ടി നൽകിയിട്ടുണ്ട്. സർക്കാർ ജോല്ലിക്കാരല്ലാത്തവർക്കുള്ള ലീവ് ട്രാവൽ അൽവൻസ് എൻക്യാഷ്മൻറെ് പരിധി മൂന്ന് ലക്ഷത്തിൽ നിന്ന് 25 ലക്ഷമാക്കിയത് ഇന്ന് മുതൽ നടപ്പാകും. ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾക്കുള്ള ദീർഘകാല മൂലധന നേട്ട നികുതി അനൂകൂല്യം ഒഴിവാക്കിയത് ഇന്ന് മുതൽ പ്രാബല്യത്തിലാണ്. മുതിർന്ന പൗരൻമാർക്കുള്ള നിക്ഷേപ പരിധി ഉയർത്തിയതും ഇന്നാണ് നടപ്പിലാകുക. സെക്കൻറ് ഹാൻഡ് വാഹനങ്ങൾ വിൽക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ നടപ്പിലാകും. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള 9 ലക്ഷം സർക്കാർ വാഹനങ്ങൾ ഇന്ന് മുതൽ ഒഴിവാക്കും. 2023 ലെ വിദേശ വ്യാപാര നയവും ഇന്ന് മുതലാണ് പ്രാബല്യത്തിൽ വരുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.