Sections

മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരണം ധനമന്ത്രി നിർമല സീതാരാമൻ സഭയിൽ ആരംഭിച്ചു: 12 ലക്ഷം വരെ ആദായ നികുതിയില്ല

Saturday, Feb 01, 2025
Reported By Admin
Union Budget 2025 Highlights: Key Announcements by Finance Minister Nirmala Sitharaman

മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ് അവതരണം ധനമന്ത്രി നിർമല സീതാരാമൻ സഭയിൽ ആരംഭിച്ചു. ഇത്തവണ ജനപ്രിയമായ നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിൽ പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റേത് അതിവേഗം വളരുന്ന സമ്പദ്ഘടനയെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. വികസനത്തിന് മുൻതൂക്കം നൽകുന്ന ബജറ്റാണ് അവതരിപ്പിക്കുന്നത്. കർഷകർക്കായി വിപുലമായ പദ്ധതികൾ പ്രഖ്യാപിച്ചു. വിള വൈവിധ്യവൽക്കരണം, ജലസേചന സൗകര്യങ്ങൾ, വായ്പ ലഭ്യത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. 1.7 കോടി കർഷകർ ഇതിന്റെ ഗുണഭോക്താക്കളാകും. 100 ജില്ലകളായി തിരിച്ച് കാർഷിക വികസനം നടത്തും. പിഎം കിസാൻ ആനുകൂല്യം വർധിപ്പിക്കും. പിഎം ജൻൻധന്യയോജന വ്യാപിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. മൂന്നാമതും അധികാരത്തിൽ എത്തിയ ശേഷം കഴിഞ്ഞ ജൂലൈയിൽ ഈ സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി സഭയിൽ വച്ചിരുന്നു. നിർമല സീതാരാമന്റെ എട്ടാമത്തെ ബജറ്റ് അവതരണം കൂടിയാണ് ഇത്തവണത്തേത്.

ഇന്ത്യ പോസ്റ്റിനെ രാജ്യത്തെ ഏറ്റവും വലിയ ലൊജിസ്റ്റിക്സ് സ്ഥാപനമാക്കി മാറ്റുമെന്ന് ധനമന്ത്രി. രാജ്യവാപകമായയുള്ള ഒന്നര ലക്ഷം പോസ്റ്റ് ഓഫീസുകൾ വഴിയാകും ഇത് നടപ്പിലാക്കുക.

പുതിയ ആദായ നികുതി ബിൽ അടുത്തയാഴ്ച സഭയിൽ അവതരിപ്പുക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

ആദായ നികുതി പരിധി ഉയർത്തി

12 ലക്ഷം വരെ വരുമാനുള്ളവർക്ക് ആദായ നികുതി ഇല്ലെന്നും ആദായ നികുതി ഘടനയിൽ വലിയ മാറ്റം പ്രഖ്യാപിച്ചും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തെ മധ്യവർഗത്തിന് താങ്ങാകുന്നവിധമാണ് ആദായ നികുതി പരിധി ഇത്തവണത്തെ ബജറ്റിൽ ഉയർത്തിയിരിക്കുന്നത്.

Budget Highlights

  • ആദായ നികുതി പരിധി 12 ലക്ഷമാക്കി ഉയർത്തി
  • മുതിർന്ന പൗരൻമാർക്ക് സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഒരു ലക്ഷമാക്കി
  • സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് പലിശരഹിത വായ്പ
  • ടൂറിസം മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും
  • പത്ത് വർഷത്തിനകം നൂറ് ചെറുവിമാനത്താവളങ്ങൾ
  • ഇലക്ട്രിക് വാഹനങ്ങൾക്ക് വിലകുറയും
  • അഞ്ച് ലക്ഷം ആദിവാസി വനിതകൾക്ക് നേട്ടമാകുന്ന പദ്ധതികൾ
  • കാൻസടക്കം ഗുരുതര രോഗങ്ങൾക്കുള്ള 36 മരുന്നുകളുടെ വില കുറയും
  • ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം കൂട്ടി. 74 ശതമാനത്തിൽ നിന്ന് FDI 100 ശതമാനമാക്കി
  • തെരുവോര കച്ചവടക്കാർക്ക് പ്രത്യേക പദ്ധതി. UPI ലിങ്ക്ഡ് ക്രെഡിറ്റ് കാർഡുകൾ നൽകും
  • പുതിയ ആദായനികുതി ബിൽ അടുത്തയാഴ്ച
  • ആണവമേഖലയിൽ സ്വകാര്യപങ്കാളിത്തം കൊണ്ടുവരും
  • സ്വകാര്യ മേഖലയുമായി സഹകരിച്ച് നവീനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് 20,000 കോടി രൂപ അനുവദിക്കും
  • 100 ശതമാനം കവറേജ് ഉറപ്പാക്കാൻ ജൽ ജീവൻ ദൗത്യം 2028 വരെ നീട്ടും
  • അങ്കണവാടികൾക്കായി പ്രത്യേക പദ്ധതി
  • ഇന്ത്യ പോസ്റ്റിനെ രാജ്യത്തെ വലിയ ലൊജിസ്റ്റിക്സ് കമ്പനിയാക്കി മാറ്റും
  • സെന്റർ ഓഫ് എക്സലൻസ് ഇൻ ആർടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാപിക്കും
  • എല്ലാ ഗവ. സെക്കൻഡറി സ്കൂളുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഭാരത് നെറ്റിന്റെ പിന്തുണയോടെ ബാൻഡ് ഇന്റർനെറ്റ്
  • കിസാൻ ക്രെഡിറ്റ് കാർഡ് വായ്പാ പരിധി അഞ്ച് ലക്ഷമാക്കി ഉയർത്തി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.