- Trending Now:
പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന മൂന്നാം എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് അവതരിപ്പിക്കും. രാവിലെ 11 മണിക്ക് ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ ബജറ്റ് അവതരണം നടത്തും. ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാത്തതിനാൽ കഴിഞ്ഞ രണ്ട് തവണത്തെ സർക്കാരുകളെ അപേക്ഷിച്ച് ഇത്തവണ ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പണപ്പെരുപ്പം പിടിച്ചുനിർത്തുന്നതിലൂടെ അവശ്യവസ്തുക്കൾക്കും നിത്യോപയോഗ സാധനങ്ങൾക്കും വില കുറയ്ക്കാനുള്ള പദ്ധതികൾ ബജറ്റിൽ പ്രതീക്ഷിക്കുന്നു.
ജി 20 നേതാക്കളിൽ നിന്നും ശതകോടീശ്വരന്മാർക്ക് മേൽ അധിക നികുതിയേർപ്പെടുത്തണമെന്ന ആവശ്യം ഉയർന്നുവന്നിരുന്നു. സാമ്പത്തിക അസമത്വം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇത്തരത്തിൽ ഒരു അധിക നികുതി ഘടന ഇന്ത്യയിൽ കൊണ്ടുവരുമോ എന്ന് ജനങ്ങൾ ഉറ്റുനോക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.