Sections

ഇന്ത്യാ ഗവൺമെന്റിന്റെ #SheBuildsBHARAT പരിപാടിയിൽ പങ്കെടുത്ത് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എംഡിയും സിഇഒയുമായ എ മണിമേഖലൈ

Thursday, Mar 13, 2025
Reported By Admin
Union Bank of India MD & CEO A. Manimekhalai Joins #SheBuildsBharat Celebration

ന്യൂഡൽഹി: ഇന്ത്യാ ഗവൺമെന്റിന്റെ വനിതാ-ശിശു വികസന മന്ത്രാലയം, ലോക ബാങ്ക് ഗ്രൂപ്പിന്റെ പിന്തുണയോടെ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാഘോഷമായ #SheBuildsBHARAT ആഘോഷത്തിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എംഡിയും സിഇഒയുമായ എ. മണിമേഖലൈ പങ്കെടുത്തു.

ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന പരിപാടിയിൽ ബഹുമാനപ്പെട്ട രാഷ്ട്രപതി ദ്രൗപതി മുർമു മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര മന്ത്രിമാർ, ബിസിനസ്സ് നേതാക്കൾ, സെലിബ്രിറ്റികൾ, വിവിധ മേഖലകളിലെ നേട്ടങ്ങൾ കൊയ്ത വനിതകൾ എന്നിവരും അതിഥികളായിരുന്നു.

'സ്ത്രീശക്തിയെ മൂലധനവൽക്കരിക്കൽ: സാമ്പത്തിക ഉൾപ്പെടുത്തലിലെ മുന്നേറ്റങ്ങൾ' എന്ന വിഷയത്തിൽ നടന്ന ഉന്നതതല പ്ലീനറി ചർച്ചയിൽ സംസാരിക്കവെ എ. മണിമേഖലൈ, ബാങ്കിംഗ് മേഖലയിലെ സ്ത്രീശക്തിയുടെ പരിവർത്തനാത്മക സ്വാധീനത്തെക്കുറിച്ചും, സ്ത്രീകൾ നയിക്കുന്ന ബിസിനസുകൾ കൈവരിച്ച ഗണ്യമായ പുരോഗതിയെക്കുറിച്ചും എടുത്തു പറഞ്ഞു.

'സർക്കാർ പദ്ധതികളുടെയും ബാങ്കിംഗ് മേഖലയുടെ വ്യവസ്ഥാപിതമായ വായ്പാ പിന്തുണയുടെയും സംയോജനം സ്ത്രീകൾ നയിക്കുന്ന ബിസിനസുകളെ ശ്രദ്ധേയമായ വളർച്ച കൈവരിക്കാനും #SheBuildsBharat ദൗത്യത്തിലേക്ക് സംഭാവന നൽകാനും പ്രാപ്തരാക്കി,' എ മണിമേഖലൈ പറഞ്ഞു.

കൂടുതൽ നീതിയുക്തമായ ഒരു സമൂഹത്തിനായുള്ള സർക്കാരിന്റെ കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്ന, സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണവും സാമ്പത്തിക ഉൾപ്പെടുത്തലും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ വീണ്ടും ഉറപ്പിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.