- Trending Now:
മുംബൈ: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ പ്രവാസി ഇന്ത്യക്കാർക്ക് (എൻആർഐ) മാത്രമായി സംഘടിപ്പിക്കുന്ന എൻആർഐ കാർണിവൽ 2025 ആരംഭിച്ചു. ബെംഗളൂരുവിൽ ആരംഭിച്ച് മുംബൈയിൽ സമാപിക്കുന്നതിന് മുമ്പ് ന്യൂഡൽഹി, മദാപൂർ, എറണാകുളം, ഗോവ ഉൾപ്പെടെ 15-ലധികം പ്രമുഖ നഗരങ്ങളിലേക്ക് കാർണിവൽ എത്തും.
സാംസ്കാരിക അനുഭവങ്ങൾ, കുടുംബാധിഷ്ഠിത പ്രവർത്തനങ്ങൾ എന്നിവയ്ക്കൊപ്പം നിക്ഷേപ അവസരങ്ങളെക്കുറിച്ചുള്ള മൂല്യവത്തായ ഉൾക്കാഴ്ചകളും പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് എൻആർഐ കാർണിവൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രവാസി ഇന്ത്യക്കാർക്ക് കണക്റ്റ് ചെയ്യാനും പഠിക്കാനും ആസ്വദിക്കാനുമുള്ള ഏകജാലക പരിപാടിയായിരിക്കും കാർണിവൽ എന്ന് യൂണിയൻ ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
സാമ്പത്തിക വളർച്ചയ്ക്കും ഭാവിയിലെ ആസ്തികൾ സുരക്ഷിതമാക്കുന്നതിനുമുള്ള തന്ത്രങ്ങളെക്കുറിച്ചുള്ള വിദഗ്ദ്ധ സെഷനുകൾ, കുടുംബ-സൗഹൃദ വിനോദ പ്രവർത്തനങ്ങൾ, ഹെൽത്ത് & വെൽനസ് ലോഞ്ചുകൾ, എക്സ്ക്ലൂസീവ് എൻആർഐ ബാങ്കിങ് ഓഫറുകൾ തുടങ്ങിയവ കാർണിവലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.