- Trending Now:
ലോകസമ്പന്നനും സ്‌പെയിസ് എക്‌സ് സ്ഥാപകനുമായ ഇലോണ്‍ മസ്‌കിന്റെ 400 സ്‌ക്വയര്‍ഫീറ്റ് മാത്രം വിസ്തൃതമായ ഒരു കുഞ്ഞന്‍ വീട് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു,ആകെ 400 ചതുരശ്ര അടി വിസ്തീര്‍ണം വരുന്ന ഒരു കുഞ്ഞുവീട്, വില 37 ലക്ഷം രൂപ. ടെസ്‌ല സ്ഥാപകന്‍ ഇലോന്‍ മസ്‌കിന്റെ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ബേസിലാണിത്. പുതിയ സ്റ്റാര്‍ഷിപ്പ് റോക്കറ്റുകളുടെ നിര്‍മാണത്തിലാണ് കമ്പനി. നിര്‍മാണത്തിലെ മികവ് കൊണ്ടാണ് ഈ കുഞ്ഞന്‍ വീട് വാര്‍ത്തയിലെ താരമാകുന്നത്.
പ്രീ ഫാബ്രിക്കേറ്റ് ചെയ്ത ഈ വീട് മടക്കാനും ഇന്‍സ്റ്റാള്‍ ചെയ്യാനും ഒക്കെ വളരെ എളുപ്പമാണ്. ടെക്‌സാസില്‍ ആണിത്. വളരെ കുറച്ച് സ്ഥലവും മതി. മിതമായ സൗകര്യങ്ങള്‍ ആണ് ഈ വീട്ടില്‍ ഉള്ളത്. കോണ്‍ക്രീറ്റ് പാനലുകളും സ്റ്റീല്‍ പാളികളും നിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. 2020 നവംബര്‍ മുതലാണ് എലന്‍ മസ്‌ക് ഇവിടെ താമസം തുടങ്ങിയത് ചൊവ്വയിലെ താമസത്തിനും ബഹിരാകാശ യാത്രികര്‍ക്കും ഒക്കെ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് വീടു നിര്‍മാണം.
വളരെ വേഗത്തില്‍ അഴിച്ചെടുക്കാനും എവിടെയും ഇന്‍സ്റ്റാള്‍ ചെയ്യാനും നീക്കം ചെയ്യാനുമാകും എന്നതാണ് സവിശേഷത. ഭാരം കുറവായതിനാല്‍ മോഡല്‍ എക്‌സ് പോലുള്ള ഒരു വാഹനം ഉപയോഗിച്ച് റെസിഡന്‍ഷ്യല്‍ യൂണിറ്റ് ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് വലിച്ചു കൊണ്ടു പോകാനും സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.