Sections

നഗരങ്ങളില്‍ തൊഴിലില്ലായ്മ നാലുവര്‍ഷത്തെ താഴ്ന്നനിലയില്‍

Saturday, Sep 03, 2022
Reported By MANU KILIMANOOR

15 വയസ്സിനുമുകളില്‍ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 9.8 ശതമാനമായി കുറഞ്ഞു

 

കഴിഞ്ഞ ഏപ്രില്‍ -ജൂണ്‍ പാദത്തില്‍ ഇന്ത്യയിലെ നഗരങ്ങളില്‍ തൊഴിലില്ലായ നിരക്ക് 7.6 ശതമാനമായി കുറഞ്ഞെന്ന് സര്‍വേ.നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ (എന്‍.എസ്.ഒ.) സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്.സര്‍വ്വേ ആരംഭിച്ചതിനുശേമുള്ള രാജ്യത്തെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായിമ നിരക്കാണിത്.

2021 -ജൂണ്‍ പാദത്തില്‍ നഗരങ്ങളില്‍ 15 വയസ്സിനുമുകളില്‍ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 12.6 ശതമാനമായിരുന്നു.കഴിഞ്ഞ നാലു പാദങ്ങളിലായി ഇത് തുടര്‍ച്ചയായി കുറഞ്ഞു. 2021 ജൂലായ് - സെപ്റ്റംബര്‍ പാദത്തില്‍ 9.8 ശതമാനമായി.2021 ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 8.7 ശതമാന വും 2022 ജനുവരി-മാര്‍ച്ച് പാ ദത്തില്‍ 8.2 ശതമാനവുമായി.നഗരങ്ങളിലെ 44,660 കുടുംബങ്ങളെയാണ് സര്‍വേയ്ക്കായി തിരഞ്ഞെടുത്തത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.