Sections

തൊഴില്‍രഹിത വേതനം കൈപ്പറ്റാന്‍ ആളില്ല; ഇപ്പോഴും 120 രൂപ പ്രതിമാസം ?

Tuesday, Jun 21, 2022
Reported By admin

തൊഴില്‍രഹിത വേതനം 120ല്‍ നിന്ന് 250 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും എംപ്ലോയ്‌മെന്റ് ഡയറക്ട്രേറ്റിന് ഒരു വര്‍ഷം മുന്‍പ് സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയെങ്കിലും തീരുമാനമായില്ല

 

30 ലക്ഷം തൊഴില്‍ രഹിതരുള്ള കേരളത്തില്‍ തൊഴില്‍രഹിത വേതനം വാങ്ങാനാളില്ല.കുടുംബവാര്‍ഷിക വരുമാനം 12000 രൂപയായി നിശ്ചയിച്ചിരിക്കുന്നതിനാലാണ് തൊഴില്‍രഹിത വേതന പട്ടികയില്‍ നിന്ന് പലരും പുറത്തായിരിക്കുന്നത്.പ്രതിമാസം 120 രൂപ എന്ന നിരക്കിലാണ് ഇപ്പോള്‍ തൊഴില്‍രഹിത വേതനം നല്‍കുന്നത്.കുടുംബവാര്‍ഷിക വരുമാനം 24000 രൂപയായി ഉയര്‍ത്തണമെന്നും തൊഴില്‍രഹിത വേതനം 120ല്‍ നിന്ന് 250 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും എംപ്ലോയ്‌മെന്റ് ഡയറക്ട്രേറ്റിന് ഒരു വര്‍ഷം മുന്‍പ് സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയെങ്കിലും തീരുമാനമായില്ല.

സംസ്ഥാനത്തു തൊഴില്‍രഹിത വേതനം കൈപ്പറ്റുന്നവരുടെ എണ്ണം 5 വര്‍ഷത്തിനിടെ 3.24 ലക്ഷത്തില്‍നിന്നു 24,000 ആയി ചരുങ്ങിയെന്നാണ് എംപ്ലോയ്‌മെന്റ് ഡയറക്ട്രേറ്റിന്റെ കണക്ക്.തൊഴിലുറപ്പ് പദ്ധതിയില്‍പ്പെട്ടവരെ ഒഴിവാക്കിയതും അപേക്ഷകരുടെ എണ്ണം ഗണ്യമായി കുറച്ചു.

പത്താംക്ലാസ് പാസായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് 1982ല്‍ സംസ്ഥാനത്ത് തൊഴില്‍രഹിത വേതന പദ്ധതി ആരംഭിച്ചത്.നിലവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തു ജോലി കാത്തിരിക്കുന്നത് 2917007 പേരാണ് 18.52 ലക്ഷം പേരും വനിതകളാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.