- Trending Now:
നാല് ടൈപ്പ് ജോലിക്കാരുണ്ട്. നിങ്ങൾക്ക് ശ്രദ്ധിക്കുമ്പോൾ മനസ്സിലാകും നാല് തരത്തിലുള്ള ജോലിക്കാർ ആയിരിക്കും നിങ്ങൾക്ക് ഉണ്ടായിരിക്കുക. ഏറ്റവും മികച്ചത് ഏതാണ് ഏറ്റവും മോശമായത് ഏതാണ് എന്നില്ല. നിങ്ങൾ അതിനനുസരിച്ച് പ്ലാനിങ് തയ്യാറാക്കുകയാണെങ്കിൽ സ്റ്റാഫുകളെ ഏറ്റവും മികച്ച രീതിയിൽ മാറ്റാം.
ഇവർ വളരെയധികം പണിയെടുക്കും പക്ഷേ അവർക്ക് വർക്കിങ്ങ് സ്കിൽ ഉണ്ടാകില്ല. ഏൽപ്പിക്കുന്ന ജോലി മാത്രമേ ഇവർക്ക് ചെയ്യാൻ സാധിക്കുകയുള്ളൂ. ടെക്നിക്കൽ കാര്യങ്ങളെക്കുറിച്ച് സ്ഥാപനം എങ്ങനെ മുന്നോട്ടു കൊണ്ടു പോകണം എന്നതിനെക്കുറിച്ചും ഒരു അവബോധം ഇവർക്ക് ഉണ്ടാകില്ല. എന്നാൽ ഇവർ ഏൽപ്പിക്കുന്ന കാര്യം വളരെ ഭംഗിയായി ചെയ്യുന്നവർ ആയിരിക്കും. നിങ്ങളുടെ സ്ഥാപനത്തിലെ സാധാരണ ലേബർ വർക്കുകൾ അവരെ ഏൽപ്പിച്ചാൽ വളരെ നല്ലതാണ്. അതോടൊപ്പം തന്നെ ഇവർക്ക് നല്ല ട്രെയിനിങ് കൊടുക്കുകയാണെങ്കിൽ നല്ല സ്റ്റാഫ് ആയിട്ട് മാറുവാൻ സാധ്യതയുണ്ട്.
ഇവർ ഹൈസ്കിലും എബിലിറ്റിയുള്ള ആളുകളായിരിക്കും. പക്ഷേ ഇവർ വളരെ മടിയന്മാരായ ആളുകൾ ആയിരിക്കും. ഈ മടി കാരണം ഇവർ ഉത്തരവാദിത്വങ്ങൾ ഒന്നും ഏറ്റെടുക്കാൻ താല്പര്യം ഇല്ലായിരിക്കും. എന്നാൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞാൽ വളരെ മികച്ച രീതിയിൽ അത് നടപ്പിലാക്കുന്നവരുമായിരിക്കും. ബിസിനസുകാർ ഈ തരത്തിലുള്ള സ്റ്റാഫുകളെ തിരഞ്ഞെടുക്കുവാൻ വേണ്ടി ശ്രദ്ധിക്കാറുണ്ട്. ഇവർ കുറുക്ക് വഴികളിൽകൂടി പരിഹാരം കണ്ടെത്താൻ കഴിവുള്ളവർ ആയിരിക്കും. ഇൻസെന്റീവ് പോലുള്ള എന്തെങ്കിലും പാരിതോഷികം കൊടുത്തുകൊണ്ട് ഇവരെ പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ വളരെ നല്ല രീതിയിൽ ഇവർ ജോലി ചെയ്യും. ആനയുടെ ശക്തിയുണ്ടെങ്കിലും അത് ഉപയോഗിക്കാതെ എപ്പോഴും ഉറങ്ങിക്കിടക്കുന്നവർ ആയിരിക്കും.
ഇവർക്ക് കഴിവും ഉണ്ടാകില്ല പണിയെടുക്കുകയും ഇല്ല. ചില ആളുകൾ ഉണ്ട് വാതൊരാതെ സംസാരിക്കുന്നവർ ആയിരിക്കും ഇവർ പഠിക്കുവാൻ തയ്യാറായിരിക്കില്ല. ഇങ്ങനെയുള്ള സ്റ്റാഫുകളാണ് സ്ഥാപനത്തിലുള്ളതെങ്കിൽ അത് നല്ല രീതിയിൽ കൊണ്ടുപോകില്ല. എന്നാൽ ഇങ്ങനെയുള്ള ആളുകളുടെ മറ്റൊരു പ്രത്യേകത മറ്റുള്ളവരെ ഒബ്സർ ചെയ്ത് അവരുടെ കുറ്റങ്ങൾ കണ്ടുപിടിക്കുവാൻ കഴിവുള്ളവർ ആയിരിക്കും. ഇവർ പറയുന്നത് വിശ്വസിച്ച് കേട്ട് കൊണ്ടിരുന്നു കഴിഞ്ഞാൽ സ്ഥാപനം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കില്ല. ഇവർക്ക് സ്കില്ല് ഇല്ലാത്തതുകൊണ്ട് പണിയെടുക്കാതിരിക്കുന്നതിന് വേണ്ടി തെറ്റായ ഇൻഫർമേഷൻസ് ആയിരിക്കും ഇവർ നിങ്ങൾക്ക് തരിക. ഇവർ പറയുന്നത് വളരെ പരിശോധിച്ചു മാത്രമേ ചെയ്യാൻ പാടുള്ളൂ. എന്നാലും സൂപ്പർവൈസർമാരായി ഇത്തരത്തിലുള്ള ആളുകളെ വയ്ക്കുന്നത് നല്ലതായിരിക്കും അതിന് പ്രത്യേക പരിശീലനം കൊടുത്തുകൊണ്ട് വേണം ചെയ്യാൻ.
ഇവർ വളരെയധികം കഴിവും ജോലി ചെയ്യാൻ താല്പര്യമുള്ളവരുമായിരിക്കും. ഇവരാണ് ഒരു സ്ഥാപനത്തിന്റെ നട്ടെല്ല്. ഇങ്ങനെയുള്ള സ്റ്റാഫുകളെ നിങ്ങൾക്ക് കിട്ടുകയാണെങ്കിൽ അത് സ്ഥാപനം വളരെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകുവാൻ സാധിക്കും. ഇങ്ങനെയുള്ള ആളുകളുടെ പ്രത്യേകത ഒരു ജോലി ഏൽപ്പിച്ചു കഴിഞ്ഞാൽ അതിന്റെ സാധ്യതകൾ മനസ്സിലാക്കി മുന്നോട്ടു കൊണ്ടുപോകുവാൻ ശ്രമിക്കുന്നവർ ആയിരിക്കും. ഇവർക്ക് ഹൈ എബിലിറ്റിയും ഉണ്ടായിരിക്കും. ഇങ്ങനെയുള്ള ആളുകളെ നിങ്ങളുടെ സ്ഥാപനത്തിന്റെ പാർട്ണർമാർ ആക്കുകയാണെങ്കിൽ സ്ഥാപനത്തിനെ ഹൈലെവലിലേക്ക് തീർച്ചയായും കൊണ്ട് എത്തിക്കുവാൻ സാധിക്കും. ഇങ്ങനെ നാല് വിഭാഗം ആളുകളാണ് പൊതുവേ ജോലിക്കാർ ആയിട്ടുള്ളത്. നിങ്ങളുടെ സ്റ്റാഫ് ഏത് തരത്തിലാണ് എന്ന് നോക്കി അതിനനുസരിച്ച് നിങ്ങളുടെ സ്ഥാപനത്തിനെ മുന്നോട്ടു കൊണ്ടുപോകുവാൻ വേണ്ടി ശ്രമിക്കണം.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.