Sections

ആധുനികകാല സംസ്കാരത്തിൽ പരസ്പര ബഹുമാനവും ഇടപെടൽ മര്യാദകളും

Saturday, Dec 14, 2024
Reported By Soumya
Understanding Generational Shifts: Adapting to Modern Relationships and Communication

കാലഘട്ടം അനുസരിച്ച് മാറ്റങ്ങൾ വരുന്നത് സ്വാഭാവികമാണ്. നാം അത് ഉൾക്കൊള്ളാൻ തയ്യാറാകണം. പണ്ടു കാലങ്ങളിൽ അധ്യാപകരെ കാണുമ്പോൾ വളരെ ബഹുമാനത്തോടെ നമസ്തേ എന്ന് പറയുന്ന രീതി ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല അധ്യാപകരെ കാണുമ്പോൾ സുഹൃത്തുക്കളെ പോലെയാണ് ഇന്നത്തെ സമൂഹത്തിലെ കുട്ടികൾ പെരുമാറുന്നത്. പണ്ട് നമസ്തേ പറഞ്ഞിരുന്ന അധ്യാപകരോട് ഇപ്പോൾ കാണുമ്പോൾ ഹായ് പറഞ്ഞു ഷേക്ക് ഹാൻഡ് കൊടുക്കുന്ന രീതിയാണ്. 50 വയസ്സിന് മുകളിലുള്ള ആൾക്കാർക്ക് ഇത് കാണുമ്പോൾ ഇഷ്ടപ്പെടുന്നില്ല. ആധുനിക തലമുറ ബഹുമാനമില്ലാത്ത ആൾക്കാരായിട്ടാണ് ഇവർ കാണുന്നത്. എന്നാൽ അത് സത്യമല്ല. ഇന്നത്തെ കാലഘട്ടത്തിന്റെ മാറ്റമനുസരിച്ച് ആൾക്കാരുടെ വികാരത്തിലും വിചാരത്തിലും മാറ്റം വന്നിട്ടുണ്ട്. പണ്ട് കാലത്ത് തന്റെ മേലധികാരി ഒരു ജോലി പറഞ്ഞാൽ ഉടനെ അനുസരിക്കുന്നതായിരുന്നു പതിവ്. ഇന്നത് മാറിയിരിക്കുന്നു തന്റെ മേലധികാരി ഒരു കാര്യം പറഞ്ഞാൽ അത് താൻ എന്തിന് ചെയ്യണം തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കുന്നു അത് ചെയ്യേണ്ടത് തന്റെ ഉത്തരവാദിത്വമാണോയെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രമാണ് അവർ ആ ജോലി ചെയ്യുന്നത്. ഇത് ആൾക്കാരുടെ അനാദരവ് കൊണ്ടല്ല അവർക്ക് അത്രയും അറിവുള്ളത് കൊണ്ടാണ്. എന്ത് ചെയ്യണം ചെയ്യാൻ പാടില്ല എന്നതിനെക്കുറിച്ച് ആധുനിക കാലഘട്ടത്തിലെ ആളുകൾക്ക് വ്യക്തമായ കാഴ്ചപാടുകൾ ഉണ്ട്. തന്റെ കർത്തവ്യം എന്താണെന്നുള്ള ഉറച്ച ബോധ്യത്തിൽ മാത്രമേ ഇന്ന് കാര്യങ്ങൾ ചെയ്യാറുള്ളൂ. നമ്മുടെ കുടുംബത്തിനകത്തും വലിയ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. മക്കളോട് പണ്ട് അച്ഛനമ്മമാർ ആജ്ഞാപിക്കാറുണ്ടായിരുന്നു മക്കളത് അനുസരിചിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അത് അങ്ങനെയല്ല അവർ കുറച്ചുകൂടി രക്ഷകർത്താക്കളോട് ഫ്രണ്ട്ലിയായി കാര്യങ്ങൾ സംസാരിക്കുകയും തിരിച്ചു ചോദ്യങ്ങൾ ചോദിക്കാനും ഇന്നത്തെ സമൂഹം തയ്യാറാകുന്നു. ഇത് കാലഘട്ടത്തിനനുസരിച്ച് വികാരങ്ങൾക്ക് ഉണ്ടായ വ്യത്യാസമാണ്.

ആധുനിക കാലഘട്ടത്തിൽ നമ്മൾ ഇടപെടുമ്പോൾ പാലിക്കേണ്ട ചില മര്യാദകളെ കുറിച്ചാണ് ഇന്ന് പറയാൻ ഉദ്ദേശിക്കുന്നത്.

  • കാലഘട്ടത്തിലെ മാറ്റങ്ങൾ നാം അംഗീകരിക്കുക. ഇന്നത്തെ തലമുറ ബഹുമാനം ഇല്ലാത്തതുകൊണ്ടല്ല കാര്യങ്ങളെക്കുറിച്ച് അവർക്ക് കുറച്ചുകൂടി അറിവുള്ളത് കൊണ്ടാണ് അവർ ഈ രീതിയിൽ പെരുമാറുന്നതെന്ന് മനസ്സിലാക്കുക.
  • ഗുരുക്കന്മാരോടും അച്ഛനമ്മമാരോടും വളരെ ഫ്രണ്ട്ലിയായി പെരുമാറുന്നത് നേരത്തെ പറഞ്ഞത് പോലെ ബഹുമാനത്തിന്റെ കുറവുകൊണ്ടല്ല ബഹുമാനത്തിനേക്കാളും സ്നേഹത്തിന് വളരെയധികം വില നൽകുന്നത് കൊണ്ടാണ്. തന്റെ ഗുരുക്കന്മാരോട് ബഹുമാനത്തിൽ നമസ്തേ എന്ന് പറഞ്ഞിരുന്ന അതേ മൂല്യത്തോടെയാണ് അവർ ഇന്ന് ഹായ് എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. പണ്ട് പേടികൊണ്ടുള്ള ബഹുമാനം ആയിരുന്നെങ്കിൽ ഇന്ന് അവർക്ക് സ്നേഹം കൊണ്ടുള്ള ബഹുമാനമാണ്.
  • ഇന്ന് കുട്ടികളോട് ഒരു കാര്യം ചെയ്യാൻ പറയണമെങ്കിൽ നിങ്ങൾ ആജ്ഞാപിച്ചാൽ അത് നടക്കില്ല അവരോട് സ്നേഹത്തിൽ കാര്യം പറഞ്ഞു മനസ്സിലാക്കി കൊടുത്താൽ അവരത് അനുസരിക്കും. ഇത് ഒരു തെറ്റല്ല കാലഘട്ടത്തിന് മാറ്റം അനുസരിച്ച് അവർക്കും അത് വിശദമായി അറിയാനുള്ള അവകാശമുണ്ട്.
  • ആശയവിനിമയത്തിന് ഇന്ന് ബന്ധങ്ങളിൽ വളരെയധികം പ്രാധാന്യമുണ്ട് എന്ന് പറഞ്ഞാൽ കുടുംബത്തിൽ ആണെങ്കിലും മറ്റുള്ളവരോട് ആണെങ്കിലും നമ്മൾ പറയുന്ന കാര്യങ്ങൾ വ്യക്തമായി വിശദമായി പറഞ്ഞു കൊടുക്കാനുള്ള ബാധ്യത നമുക്കുണ്ട്.
  • പരസ്പര വിശ്വാസമാണ് ഇന്ന് ബന്ധങ്ങളുടെ അടിസ്ഥാനം. അതുകൊണ്ട് തന്നെ വിശ്വാസയോഗ്യമല്ലാത്ത കാര്യങ്ങൾ ഒന്നും ചെയ്യാതിരിക്കുക. വിശ്വാസം എന്ന് പറയുന്നത് അനുമാനമല്ല. ഇന്ന് നിങ്ങൾ പറയുന്നത് അവർക്ക് വിശ്വാസയോഗ്യമായാൽ മാത്രമേ അവർ കാര്യങ്ങൾ ഏറ്റെടുക്കുകയുള്ളൂ. ഇന്നത്തെ ആധുനിക കാലഘട്ടത്തിന്റെ ഒരു പ്രത്യേകതയാണ് അത്.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.