Sections

ഭക്ഷണം മാത്രമല്ല കഞ്ചാവും വീട്ടിലെത്തിക്കും ഊബര്‍ ഈറ്റ്‌സിന്റെ പുതിയ സേവനം

Tuesday, Oct 18, 2022
Reported By admin
Uber

കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ തന്നെ ഒന്റാറിയോയിലെ ആളുകള്‍ക്ക് ഊബര്‍ ഈറ്റ്‌സ് ആപ്പ് വഴി കഞ്ചാവ് ഓര്‍ഡര്‍ ചെയ്യാനുള്ള ഓപ്ഷന്‍ നല്‍കിയിരുന്നു

 

യൂബര്‍ ഈറ്റ്‌സിലൂടെയും സ്വിഗ്ഗിയിലൂടെയും ഒക്കെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത് പോലെ കഞ്ചാവും ഓര്‍ഡര്‍ ചെയ്ത് വീട്ടില്‍ വരുത്താന്‍ സാധിച്ചാലോ. ഭക്ഷണം എത്തിക്കുന്നത് പോലെ തന്നെ കഞ്ചാവും വീട്ടിലെത്തിച്ച് നല്‍കുകയാണ് ഊബര്‍ ഫുഡ് ഡെലിവറി ആപ്പ്. ഈ സേവനം നേരത്തെ തന്നെ ഒന്റാരിയോ നഗരത്തില്‍ ലഭ്യമാക്കിയിരുന്നു. ഇപ്പോള്‍ ഇത് മറ്റ് പ്രധാന നഗരങ്ങളിലേക്ക് കൂടി വ്യാപിപിച്ചിരിക്കുകയാണ്.


കഞ്ചാവ് നിയമവിധേയമാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ലോകത്തിന്റെ പല കോണിലും നടക്കുകയാണ്. എന്നാല്‍ കാനഡ അടക്കം പല രാജ്യങ്ങളും കഞ്ചാവ് നിരോധിച്ചിട്ടില്ല. ഔഷധമായും വിനോദപരമായുമുള്ള ആവശ്യങ്ങള്‍ക്കും കഞ്ചാവ് ഉപയോഗിക്കുന്നതിന് കാനഡയില്‍ തടസങ്ങളൊന്നും ഇല്ല. നിരോധനം ഇല്ലെങ്കിലും വാങ്ങാന്‍ കിട്ടുന്നത് ബുദ്ധിമുട്ടാണ് എന്ന് തോന്നുന്ന കാനഡയിലുള്ള ആളുകള്‍ക്ക് ഇനി ഊബര്‍ ഫുഡ് ഡെലിവറി സേവനം ഉപയോഗിക്കാം.

ഊബര്‍ ഈറ്റ്സ് ഇപ്പോള്‍ കാനഡയിലെ പ്രധാന നഗരമായ ടൊറന്റോയിലും കഞ്ചാവ് ഡെലിവറി ആരംഭിച്ചിരിക്കുകയാണ്. കഞ്ചാവ് സ്റ്റോറേജ് നിയന്ത്രിക്കുന്നതിനായി കാനഡയിലെ ലീഫ്‌ലി എന്ന വിപണന കേന്ദ്രവുമായി ഊബര്‍ ഈറ്റ്‌സ് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ലോകത്ത് തന്നെ കഞ്ചാവ് വീട്ടില്‍ ഡെലിവറി ചെയ്യുന്ന ആദ്യത്തെ തേര്‍ഡ് പാര്‍ട്ടി പ്ലാറ്റ്‌ഫോമാണ് ഊബര്‍ ഈറ്റ്‌സ് എന്ന് കമ്പനി അവകാശപ്പെടുന്നു.

കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ തന്നെ ഒന്റാറിയോയിലെ ആളുകള്‍ക്ക് ഊബര്‍ ഈറ്റ്‌സ് ആപ്പ് വഴി കഞ്ചാവ് ഓര്‍ഡര്‍ ചെയ്യാനുള്ള ഓപ്ഷന്‍ നല്‍കിയിരുന്നു. എന്നാല്‍ ഇത് വീടുകളില്‍ എത്തിച്ച് നല്‍കിയിരുന്നില്ല. ഓര്‍ഡര്‍ ചെയ്ത കഞ്ചാവ് അടുത്തുള്ള സ്റ്റോറുകളില്‍ തയ്യാറാക്കി വയ്ക്കുകയാണ് ഊബര്‍ ഈറ്റ്‌സ് ചെയ്യുന്നത്. ഇപ്പോഴിത് വീട്ടില്‍ തന്നെ എത്തിച്ച് നല്‍കുന്നു. 


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.