Sections

ഐക്യ അറബി എമിറേറ്റുകളില്‍ ജോബ് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി

Friday, Nov 11, 2022
Reported By MANU KILIMANOOR

ജനുവരി മുതല്‍ പൂര്‍ണ തൊഴില്‍രഹിത ഇന്‍ഷുറന്‍സ് നടപ്പാകുന്ന രാജ്യമായി മാറാന്‍ യുഎഇ

ഐക്യ അറബി എമിറേറ്റുകളില്‍ ജോബ് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി. ഐക്യ അറബി എമിറേറ്റുകളില്‍ തൊഴില്‍ ഇല്ലാതെ വന്നാല്‍ വരുമാനം കിട്ടാനുള്ള ഇന്‍ഷുറന്‍സാണ് നിര്‍ബന്ധിതമാക്കിയിരിക്കുന്നത്.സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന തൊഴില്‍ സുരക്ഷ ഇല്ലാത്തവര്‍ക്കും ഇതില്‍ ചേരാം. അച്ചടക്ക ലംഘനം ഒഴികെയുള്ള കാരണങ്ങളാല്‍ ഒഴിവാക്കപ്പെടുന്നവര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുകയും ചെയ്യും.

മാസം അഞ്ച് ദിറം വരെ ലഭിക്കാവുന്ന പദ്ധതികളുണ്ട്. മിനിമം മൂന്ന് മാസത്തേക്കെങ്കിലും ആനുകൂല്യം കിട്ടാത്തക്ക പദ്ധതികളില്‍ ചേരണം. ഇതോടെ ജനുവരി മുതല്‍ പൂര്‍ണ തൊഴില്‍ രഹിത ഇന്‍ഷുറന്‍സ് നടപ്പാവുന്ന രാജ്യമായി യുഎഇ മാറുകയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.