Sections

മനുഷ്യന്റെ ജീവിതത്തെ സ്വാധീനിക്കുന്ന ആറുതരം ഭയങ്ങൾ

Saturday, Oct 26, 2024
Reported By Soumya
Different types of fear affecting human life and tips to overcome them

ഭയം മനുഷ്യന് ഏറ്റവും പ്രധാനപ്പെട്ട വികാരമാണ്. ഒരാളിനെ സംബന്ധിച്ചിടത്തോളം നിരവധി ഭയങ്ങളുണ്ട്. നിങ്ങളുടെ ധാരണ ഏറ്റവും വലിയ ഭയം മരണ ഭയം ആണെന്നാണ് പക്ഷേ അങ്ങനെയല്ല അതിനേക്കാൾ വലുതാണ് വേദിയിൽ പ്രസംഗിക്കുവാനുള്ള ഭയം. ഇങ്ങനെ നിരവധി ഭയങ്ങളെ കുറിച്ച് പറയുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ആറ് തരത്തിലുള്ള ഭയത്തെ കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്.

ദാരിദ്ര ഭയം

ആരും തന്നെ ദരിദ്രൻ ആവാൻ ആഗ്രഹിക്കുന്നില്ല. ദാരിദ്ര്യത്തിന്റെ ഭയം കാരണമാണ് ജോലിക്ക് പോകുന്നത്,കാശ് സമ്പാദിക്കുന്നത്, അനാവശ്യമായി ചിലവുകൾ കുറയ്ക്കുന്നത് ഇതൊക്കെ ദാരിദ്ര്യത്തിന്റെ ഭയം കൊണ്ടാണ്. നെഗറ്റീവായി തോന്നുമെങ്കിലും മനുഷ്യന് ആവശ്യമുള്ള ഒരു ഭയമാണ് ദാരിദ്രഭയം. ഭയങ്ങളെല്ലാം നെഗറ്റീവ് അല്ല വളരെ പോസിറ്റീവായ കാര്യങ്ങളുമുണ്ട് ഭയത്തിൽ. പല കണ്ടുപിടുത്തങ്ങളുടെയും പ്രേരണ ഭയങ്ങളാണ്. ഭയം അധികമായാൽ മാനസിക സമ്മർദ്ദം എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്.

വിമർശന ഭയം

മറ്റുള്ളവർ തന്നെ വിമർശിക്കുമോ മറ്റുള്ളവർ എന്ത് ചിന്തിക്കും താൻ ചെയ്യുന്ന കാര്യങ്ങൾ വീട്ടിൽ അംഗീകരിക്കാതിരിക്കുമോ ബന്ധുക്കളെ കൂട്ടുകാരെ കുറ്റം പറയുമോ അല്ലെങ്കിൽ സമൂഹം എന്ത് വിചാരിക്കും ഇങ്ങനെയുള്ള വിമർശന ഭയം പലരെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. വളരെയധികം മാനസിക സംഘർഷം ഉണ്ടാകുന്നതാണു ഈ ഭയങ്ങൾ . ശരിക്കും തങ്ങൾക്ക് വേണ്ടി അല്ലാതെ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നവരാണ് വിമർശനത്തെ ഭയക്കുന്നവർ.

രോഗഭയം

ചില ആളുകൾക്ക് രോഗം വരുമോ എന്നുള്ള ഭയം വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഒരു മാനസിക രോഗിയെ പോലെ മറ്റുള്ളവർക്ക് തോന്നുന്നവർ ആയിരിക്കും ഈ രോഗഭയം ഉള്ളവർ പലപ്പോഴും. അവർ ഏതിനെയും എന്തിനെയും ഈ ലോകത്തെയും പേടിയോടുകൂടിയാണ് സമീപിക്കുന്നത്. സമൂഹത്തിൽ എവിടെയെങ്കിലും അസുഖം പൊട്ടി പുറപ്പെടുന്നത് കണ്ട് കഴിഞ്ഞാൽ തനിക്കും അത് ഉണ്ടെന്ന് ചിന്തിക്കുകയും, മറ്റൊരാൾക്ക് ഹാർട്ടറ്റാക്ക് ഉണ്ടാകുമ്പോൾ തനിക്കും അത് ഉണ്ടാകുമോ എന്നൊക്കെ ചിന്തിച്ചു ജീവിതം തള്ളി നിൽക്കുന്നവർ ആയിരിക്കും ഇവർ. തീർച്ചയായും ജീവിതത്തിൽ നിന്നും മാറ്റേണ്ട ഒരു ഭയമാണ് ഇത്.

സ്നേഹം നഷ്ടപ്പെടും എന്ന ഭയം

മറ്റുള്ളവരുടെ സ്നേഹം തനിക്ക് നഷ്ടപ്പെടുമോ എന്നുള്ള ഭയം ചിലർക്കുണ്ട്. ഭാര്യയുടെയോ അമ്മയുടെയോ സഹോദരങ്ങളുടെയും ഒക്കെ സ്നേഹം തനിക്ക് നഷ്ടപ്പെടുമോ എന്ന് ഭയക്കുന്നവർ. കുടുംബജീവിതത്തിൽ അമ്മായിയമ്മ പോരും മരുമോൾ പോരുമൊക്കെ ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട ഒരുകാരണം ഇതാണ്. സ്നേഹം നഷ്ടപ്പെടുമോ എന്നുള്ള ഭയം ആയിരിക്കും. അമ്മയ്ക്ക് തന്റെ മകന് തന്നോട് ഉള്ള സ്നേഹം നഷ്ടപ്പെടുമോ എന്ന ചിന്ത കാരണം മോനെയും മരുമോളെയും തമ്മിൽ തെറ്റിക്കുവാനുള്ള ടെൻഡൻസി ചില അമ്മായിയമ്മമാർക്ക് ഉണ്ടാകാറുണ്ട്. ഇത് തിരിച്ച് ഭാര്യക്കും അല്ലെങ്കിൽ ഭർത്താവിനോ ഉണ്ടാകാം. സ്നേഹം നഷ്ടപ്പെടുമോ എന്നുള്ള ഭയം മനുഷ്യനെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്.

മരണ ഭയം

മിക്ക മനുഷ്യർക്കും ഉണ്ടാകുന്ന ഒന്നാണ് മരണ ഭയം. മരണ ഭയം കാരണമാണ് പലരും മതങ്ങളുടെ വക്താക്കളോടോ അല്ലെങ്കിൽ മതങ്ങളിൽ അഭയം തേടുന്നത്. ഏതു മതത്തിൽ വിശ്വസിച്ചാലും മരണ ഭയം എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്.

കഴിവുണ്ടോ എന്നുള്ള ഭയം.

എനിക്ക് കഴിവില്ല മറ്റുള്ളവർക്ക് മാത്രമേ കഴിവുകൾ ഉള്ളൂ താൻ വളരെ മോശപ്പെട്ട ആളാണ് എന്നുള്ള ഭയം ഉണ്ടാകാറുണ്ട്. ആ ഭയവും കൊണ്ട് ജീവിതം മുന്നോട്ടു പോകുന്നവർ ആയിരിക്കും. ഇങ്ങനെയുള്ള ആളുകളോട് ഒരു വേദിയിൽ ഇരിക്കാൻ പറയുമ്പോൾ ബാക്ക് ബഞ്ചിൽ പോയിരിക്കും. മുന്നിൽ ഇരുന്നാൽ തങ്ങളെ വിളിക്കുമോ എന്ന് തന്നോട് എന്തെങ്കിലും സംസാരിക്കാൻ പറയുമോ എന്ന് പേടിച്ചിട്ട് പുറകിലോട്ട് പോയി ഇരിക്കാറുണ്ട്. ഇത് തീർച്ചയായും മാറ്റേണ്ട ഒരു ഭയം തന്നെയാണ്.

ഇങ്ങനെ ആറുതരത്തിലുള്ള ഭയം ഒരു മനുഷ്യന്റെ ജീവിതത്തിലുണ്ടാകും. ഇതിൽ ഏതാണ് നിങ്ങൾക്ക് മുന്നിൽ നിൽക്കുന്നത് എന്ന് മനസ്സിലാക്കി ആ ഭയം മാറ്റുന്നതിന് വേണ്ടിയുള്ള കാര്യങ്ങളെക്കുറിച്ച് കൂടുതൽ അറിയുക. അതിന് അനുയോജ്യമായ പുസ്തകങ്ങളും അനുഭവങ്ങളുള്ള ആളുകളിൽ നിന്നും കാര്യങ്ങൾ അറിഞ്ഞ് മുന്നോട്ട് പോകാൻ ശ്രമിച്ചുകഴിഞ്ഞാൽ നിങ്ങളുടെ ജീവിതത്തിൽ വിജയം ഉണ്ടാകും.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.