- Trending Now:
ഒരു സാധാരണക്കാരന് സംരംഭം തുടങ്ങാന്‍ സാമ്പത്തിക പ്രതിസന്ധികള്‍ ആണ് പ്രധാന വെല്ലുവിളിയായി വരുന്നത്.ഈ അവസരത്തില്‍ ചെറുകിട വായ്പകളെയാകും പ്രധാനമായും എല്ലാവരും ആശ്രയിക്കുന്നത്.ഇത്തരത്തിലുള്ള ചെറുകിട വ്യവസായ വായ്പയെടുത്ത് തുടങ്ങിയ പല സംരംഭങ്ങളും നല്ല വിജയം കൊയ്ത ചരിത്രം നമ്മുടെ സമൂഹത്തില്‍ ഉണ്ട്.
ടേം ലോണ്‍, വര്‍ക്കിംഗ് ക്യാപ്പിറ്റല്‍ ലോണ്‍ എന്നിങ്ങനെ രണ്ട് തരത്തിലുളള വായ്പകളാണ് ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്ക് ബാങ്കുകള്‍ അനുവദിക്കുന്നത്. ഈ വായ്പകള്‍ അനുവദിക്കുന്നതിനുളള മാനദണ്ഡങ്ങളും തിരിച്ചടവിന്റെ നിബന്ധനകളും പ്രധാനമായും നവസംരംഭകര്‍ അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ വായിക്കാം ഈ ലേഖനത്തിലൂടെ..
യൂണിറ്റ് തുടങ്ങുന്നതിനാവശ്യമായ യന്ത്രങ്ങള്‍ വാങ്ങാനും കെട്ടിടം നവീകരിക്കുന്നതിനും നിര്‍മിക്കുന്നതിനും അനുബന്ധ സാധനങ്ങള്‍ തുടങ്ങിയവ വാങ്ങുന്നതിനുമാണ് ടേം ലോണ്‍ അനുവദിക്കുന്നത്. വായ്പയുടെ നിശ്ചിതശതമാനം യൂണിറ്റ് നടത്തുന്ന വ്യക്തിയുടെ വിഹിതമായി കണക്കാക്കും. വില്‍പനയുടെ പരിധിയും യന്ത്രങ്ങളുടെ പ്രവര്‍ത്തനക്ഷമതയും കണക്കാക്കിയാണ് വര്‍ക്കിംഗ് ക്യാപ്പിറ്റല്‍ ലോണ്‍ അനുവദിക്കുന്നത്. സംരംഭത്തിന് ഏത് വായ്പയാണ് വേണ്ടതെന്ന് ഉടമയ്ക്ക് തെരഞ്ഞെടുക്കാം. ആവശ്യപ്പെട്ടാല്‍ തിരിച്ചടവിന് ബാങ്കുകള്‍ ഒരു നിശ്ചിത കാലത്തേക്ക് മൊറട്ടോറിയം അനുവദിക്കുകയും ചെയ്യും.
ഉദാഹരണത്തിന് നിങ്ങളൊരു ഗാര്‍മെന്റ് യൂണിറ്റ് തുടങ്ങുന്നു എന്ന് കരുതുക.ചെറുകിട വായ്പയായി 10 ലക്ഷം രൂപയാണ് നിങ്ങള്‍ ബാങ്കിനോട് ആവശ്യപ്പെടുന്നതെങ്കില്‍ ബാങ്ക് നിങ്ങള്‍ക്ക് 7.50 ലക്ഷം രൂപ ടേം ലോണായി അനുവദിച്ചു നല്‍കുകയും ബാക്കി 2.50 ലക്ഷം രൂപ അപേക്ഷകന്റെ മാര്‍ജിന്‍ മണിയായി വകയിരുത്തുകയും ചെയ്യുന്നു.3 വര്‍ഷം കൊണ്ടോ അല്ലെങ്കില്‍ 5,7 വര്‍ഷങ്ങള്‍ക്കുള്ളിലോ അടച്ചു തീര്‍ക്കുക എന്ന നിബന്ധനയോടെയാണ് ഈ ലോണുകള്‍ ബാങ്ക് അനുവദിക്കുന്നത്.തുല്യ ഗഡുക്കളായി പലിശയോടൊപ്പം തിരിച്ചടയ്‌ക്കേണ്ടവ തന്നെയാണ് ചെറുകിട വായ്പകളും.
വര്‍ക്കിംഗ് ക്യാപിറ്റല്‍ അല്ലെങ്കില്‍ ക്യാഷ് ക്രെഡിറ്റ് എന്ന തരത്തിലുള്ള വായ്പകള്‍ പ്രവര്‍ത്തന മൂലധനത്തിനായി ആശ്രയിക്കാവുന്നതരം വായ്പകളാണ്.നിങ്ങള്‍ക്ക് ഉദാഹരണത്തിന് 10 രൂപ ആവശ്യമെങ്കില്‍ ബാങ്ക് അത് അനുവദിച്ചു നല്‍കും.അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുമ്പോഴോ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനോ ഒക്കെ ആവശ്യമുള്ളപ്പോള്‍ ഈ തുക നിങ്ങള്‍ക്ക് ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്.വില്‍പ്പന നടന്ന് പണം ലഭിക്കുമ്പോള്‍ ഈ തുക തിരിച്ചടച്ച് നികത്തിയാല്‍ മതിയാകും.വ്യക്തമായി പറഞ്ഞാല്‍ ഔട്ട്സ്റ്റാന്‍ഡിംഗ് എമൗണ്ടിന് മാത്രം നിങ്ങള്‍ പലിശ നല്‍കിയാല്‍ മതിയാകും എന്ന് സാരം.
പക്ഷെ ടേം ലോണ്‍ പോലെ അല്ല വര്‍ക്കിംഗ് ക്യാപിറ്റല്‍ അനുവദിക്കുന്നതിന് ചില നിബന്ധനകള്‍ ബാങ്കുകള്‍ മുന്നോട്ട് വെയ്ക്കാറുണ്ട്.ഉദാഹരണത്തിന് ര്‍ക്കിംഗ് ക്യാപിറ്റലായി ലഭിക്കുന്ന തുക എത്രയെന്നത് ഒരു വര്‍ഷത്തെ നിങ്ങളുടെ വില്‍പ്പനയുടെ നിശ്ചിത ശതമാനം ആയിരിക്കും.അതുപോലെ നിങ്ങളുടെ മെഷീനിന്റെ പ്രവര്‍ത്തന കാലയളവ് നിശ്ചയിച്ച് അതിന്റെ ഉത്പാദന ക്ഷമത അടിസ്ഥാനമാക്കിയും ബാങ്കുകള്‍ വര്‍ക്കിംഗ് ക്യാപിറ്റല്‍ അനുവദിക്കാം.എപ്പോഴും നിങ്ങളുടെ സംരംഭത്തിന്റെ പ്രവര്‍ത്തന യൂണിറ്റിനെ അടിസ്ഥാനമാക്കിയാകും വര്‍ക്കിംഗ് ക്യാപിറ്റല്‍ അനുവദിക്കുന്നത്.
10 ലക്ഷം രൂപ വര്‍ക്കിംഗ് ക്യാപിറ്റല്‍ ബാങ്ക് നിങ്ങള്‍ക്ക് അനുവദിച്ചു എന്ന് കരുതുക.പിന്നീട് നിങ്ങള്‍ക്ക് ഈ തുക വര്‍ദ്ധിപ്പിക്കാന്‍ ബാങ്കിനോട് ആവശ്യപ്പെടാം.അതായത് നിങ്ങളുടെ ആ കൊല്ലത്തെ സെയില്‍സ് വര്‍ദ്ധിക്കുകയോ ഫാക്ടറി വലുതാകുകയോ അതല്ലെങ്കില്‍ നിങ്ങള്‍ക്ക് പര്‍ച്ചേഴ്‌സ് ചെയ്യേണ്ട അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ദ്ധിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ബാങ്കുകള്‍ വര്‍ക്കിംഗ് ക്യാപിറ്റല്‍ ഉയര്‍ത്തി തരുന്നതാണ്.
ടേം ലോണുകള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ തിരിച്ചടയ്‌ക്കേണ്ടി വരുമ്പോള്‍ വര്‍ക്കിംഗ് ക്യാപിറ്റല്‍ ലോണുകള്‍ സംരംഭകന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചു നല്‍കുന്നതരം വായ്പകളാണ്.ബാങ്കുകളില്‍ ലോണ്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഇവ രണ്ടും കൂടിയോ അല്ലെങ്കില്‍ വെവ്വേറെ ആയോ ലഭിക്കാന്‍ നിങ്ങള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.ഇനി ബാങ്കുകളില്‍ ചെറുകിട വായ്പകള്‍ക്കായി സമീപിക്കുമ്പോള്‍ വര്‍ക്കിംഗ് ക്യാപിറ്റല്‍,ടേം ലോണ്‍ എന്നീകാര്യങ്ങളില്‍ കണ്‍ഫ്യൂഷന്‍ വേണ്ട
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.