- Trending Now:
വരവൂർ ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിൽ പെടുന്ന ഏഴ് കുടുംബശ്രീ വനിത സംരംഭകർക്ക് ഇരുചക്രവാഹനങ്ങൾ വിതരണം ചെയ്തു. 50 ശതമാനം സബ്സിഡിയിൽ ലഭ്യമാക്കുന്ന വാഹനങ്ങളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ടി ടി സുനിത നിർവഹിച്ചു. വനിതകൾക്ക് സ്വയംതൊഴിൽ ചെയ്യുന്നതിനും സംരംഭക ശേഷി വർധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നതാണ് പദ്ധതി.
7 വാഹനങ്ങൾക്കായി 2,88,903 രൂപയാണ് സബ്സിഡിയായി അനുവദിച്ചത്. ഈ പദ്ധതി വഴി സ്ത്രീസംരംഭകരെ ഉയർത്തിക്കൊണ്ടുവരുന്നതിന് സാധിക്കുന്നുണ്ടെന്നും പുതിയ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജനറൽ വിഭാഗത്തിൽപ്പെടുന്ന വനിത സംരംഭകർക്കും ഇരുചക്ര വാഹനങ്ങൾ ലഭ്യമാക്കുമെന്നും പി പി സുനിത പറഞ്ഞു.
വികസന സ്ഥിരം സമിതി അധ്യക്ഷ പി കെ യശോദ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷയായ വിമല പ്രഹ്ലാദൻ മെംബറായ വി സക്കീന, വി കെ സേതുമാധവൻ, കെ ജിഷ, കുടുംബശ്രീ ചെയർപേഴ്സൺ വി കെ പുഷ്പ, സെക്രട്ടറി എൻ എം ഷെരീഫ്, നിർവഹണ ഉദ്യോഗസ്ഥൻ അസി. സെക്രട്ടറി എം കെ ആൽഫ്രെഡ് എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.