Sections

തൊഴിലവസരങ്ങളുടെ വാതിൽ തുറന്ന് തൊഴിൽമേള

Monday, Aug 21, 2023
Reported By Admin
Job Fest

200ലധികം പേർക്ക് ജോലി; 250 പേർ പട്ടികയിൽ


തൊഴിൽ രഹിതരായ യുവജനങ്ങൾക്ക് യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി കണ്ടെത്താൻ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും അരീക്കോട് ജെ.സി.ഐയുടെയും നേതൃത്വത്തിൽ അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജിൽ നടത്തിയ തൊഴിൽമേള 200ലധികം പേർക്ക് വഴികാട്ടിയായി. വിവര സാങ്കേതിക വിദ്യ, ആരോഗ്യ സംരക്ഷണം, ബാങ്കിങ്, ഐ.ടി, അധ്യാപനം, അക്കൗണ്ടിങ്, സെയിൽസ്, മാർക്കറ്റിങ് തുടുങ്ങി വിവിധ മേഖലകളിലാണ് നിയമനം നൽകുന്നത്.

19ന് രാവിലെ പത്ത് മുതൽ വൈകീട്ട് വരെ നടന്ന മേളയിൽ രണ്ടായിരത്തിലേറെ പേർ പങ്കെടുത്തു. 250 പേർ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചു. സ്വകാര്യ മേഖലയിൽ മുൻനിരയിൽപ്പെട്ട ലാൻഡ്മാർക്ക് ബിൽഡേഴ്സ് കോഴിക്കോട്, സൈലം ലേണിങ്, ഇസാഫ്, ആസ്റ്റർ മദർ, എച്ച്.ഡി.എഫ്.സി ലൈഫ് തുടങ്ങിയ 31 കമ്പനികളാണ് തൊഴിൽമേളയിൽ പങ്കെടുത്തത്.

തൊഴിൽമേള പി.കെ. ബഷീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അരീക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അബ്ദുഹാജി അധ്യക്ഷത വഹിച്ചു. ജെ.സി.ഐ അരീക്കോട് പ്രസിഡൻറ് ഇബ്രാഹിം, സുല്ലമുസ്സലാം സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ.മുഹമ്മദ് ഇല്യാസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.മുഹമ്മദ്, ജെ.സി.ഐ പ്രോഗ്രാം ഡയറക്ടർ എ.കെ മുഹമ്മദ് ജൈസൽ, എംപ്ലോയ്മെൻറ് ഓഫീസർ നസീമ കപ്രക്കാടൻ, യൂണിവേഴ്സിറ്റി എംപ്ലോയ്മെൻറ് ബ്യൂറോ ഡെപ്യൂട്ടി ചീഫ് ടി. അമ്മാർ, വാർഡ് മെമ്പർ റംല വെള്ളാരി തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ കെ.ശൈലേഷ് സ്വാഗതവും എംപ്ലോയ്മെൻറ് ഓഫീസർ എൻ.ഹേമകുമാരി നന്ദിയും പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.