Sections

സംരംഭകർക്കായി രണ്ടു ദിവസത്തെ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു

Tuesday, Sep 19, 2023
Reported By Admin
Training for Entrepreneurs

അന്താരാഷ്ട്രതലത്തിൽ എംഎസ്എംഇ കളുടെ ഗുണനിലവാരം ഉയർത്തി ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനങ്ങൾ/ ഉൽപ്പന്നങ്ങൾ നൽകാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി രണ്ടു ദിവസത്തെ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. വ്യവസായ വാണിജ്യവകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റാണ് 'വർക്ക്ഷോപ്പ് ഓൺ ക്വാളിറ്റി സിസ്റ്റം അവെയർനെസ് ആന്റ് പ്രോഡക്റ്റ് സർട്ടിഫിക്കേഷൻ' എന്ന വർക്ഷോപ്പ് സംഘടിപ്പിക്കുന്നത്.

പരിശീലനത്തിന്റെ ഭാഗമായി പ്രോഡക്റ്റ് സർട്ടിഫിക്കേഷൻ, വിവിധതരം സ്റ്റാൻഡേർഡ്സ്, സെഡ് സർട്ടിഫിക്കേഷൻ ഹാൾമാർക്ക്, അഗ്മാർക്ക്, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ആന്റ് സ്കീം, ഫോറിൻ മാനുഫാക്ചേഴ്സ് സ്കീം, ക്വാളിറ്റി സിസ്റ്റം അവാർനെസ്സ്, ഐഎസ്ഒ 9001 - 2015, നിർബന്ധിത ഡോക്യുമെന്റേഷൻ, പ്രായോഗിക പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയ സെഷനുകളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിലിന്റെ സഹകരണത്തോടെ കളമശ്ശേരി കീഡ് ക്യാമ്പസിൽ സെപ്റ്റംബർ 29, 30 തീയതികളിലാണ് പരിശീലനം. 2950 രൂപയാണ് പരിശീലന ഫീസ് (കോഴ്സ് ഫീ, സർട്ടിഫിക്കറ്റ്, താമസം, ഭക്ഷണം, ജിഎസ്ടി ഉൾപ്പെടെ). താൽപര്യമുള്ള മാനുഫാക്ചറിങ് യൂണിറ്റുകൾ www.kied.info എന്ന വെബ്സൈറ്റിൽ സെപ്റ്റംബർ 21 ന് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.



സംരംഭകത്വ വികസനാധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള നിരന്തര അപ്ഡേഷനുകൾക്കായി ഈ പോർട്ടൽ ഫോളോ ചെയ്യുക...


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.