Sections

വാടക നൽകാത്തതിനാൽ ട്വിറ്ററിന്റെ സിംഗപ്പൂരിലെ ഓഫീസും ഒഴിപ്പിച്ചു; കൂടുതൽ പ്രതിസന്ധിയിലായി ഇലോൺ മസ്‌ക് 

Friday, Jan 13, 2023
Reported By admin
twitter

ട്വിറ്ററിന്റെ സിയാറ്റിലെ ഓഫീസ് വാടക നൽകാത്തതിനാൽ അടച്ചിട്ടിരിക്കുകയാണ്


സിംഗപ്പൂരിലെ ട്വിറ്ററിന്റെ ഓഫീസ് കെട്ടിടത്തിന് വാടക നൽകാതെ ഇലോൺ മസ്ക്. ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള നിർദേശം നൽകി കമ്പനി. മുൻപ് സാൻ ഫ്രാൻസിസ്കോയിലെ ട്വിറ്റർ ഹെഡ്ക്വാർട്ടേഴ്സിന്റെ വാടകയും നല്കാൻ മാസ്ക് തയ്യാറായിരുന്നില്ല. സാൻഫ്രാൻസിസ്കോയിലുള്ള ട്വിറ്റർ ഹെഡ്ക്വാർട്ടേഴ്സിന്റെ വാടക നൽകാത്തതിനാൽ കെട്ടിട ഉടമ പരാതി നൽകിയിരുന്നു. ഏകദേശം 136,250 ഡോളറായിരുന്നു വാടക കുടിശ്ശിക.

ഓഫീസിലേക്ക് വരേണ്ടതില്ലെന്ന് ജീവനക്കാർക്ക് ഇമെയിൽ സന്ദേശം ലഭിച്ചതായാണ് റിപ്പോർട്ട്. സിംഗപ്പൂരിൽ ക്യാപിറ്റഗ്രീൻ ബിൽഡിംഗിൽ ആയിരുന്നു ട്വിറ്ററിന്റെ ഓഫീസ് പ്രവർത്തിച്ചിരുന്നത്. ഏഷ്യ-പസഫിക് മേഖലയിലെ ട്വിറ്ററിന്റെ ആസ്ഥാനമാണ് സിംഗപ്പൂർ ഓഫീസ്.

വീട്ടിലിരുന്ന് ജോലി ചെയ്യനുള്ള തീരുമാനം ട്വിറ്റർ ജീവനക്കാരെ മെയിൽ വഴി അറിയിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ വാടക നൽകാത്തതിനാൽ സിംഗപ്പൂരിലെ ട്വിറ്റർ ആസ്ഥാനം പ്രവർത്തിക്കുന്ന കെട്ടിടം ഒഴിപ്പിച്ചുവെന്നാണ് റിപ്പോർട്ട്.

ഹാർട്ട്ഫോർഡ് ബിൽഡിംഗിലെ 30-ാം നിലയിലാണ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. വാടക നൽകിയില്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ട കരാർ ഡിസംബർ 16ന് അവസാനിക്കുമെന്ന് കാണിച്ച് കെട്ടിട ഉടമ ട്വിറ്റർ മേധാവിയ്ക്ക് നോട്ടീസ് അയച്ചിരുന്നു. അഞ്ച് ദിവസത്തിനുള്ളിൽ വാടക കുടിശ്ശിക തീർത്ത് നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.

തൊഴിലാളികൾക്ക് എല്ലാസമയവും ജോലി ചെയ്യാൻ സഹായകമാകുമെന്ന് പറഞ്ഞ് ഓഫീസ് റൂമുകൾ കിടപ്പുമുറികളായി മാറ്റിയ മസ്കിന്റെ നടപടിയും ഏറെ വിവാദത്തിലായിരുന്നു. ട്വിറ്ററിന്റെ സിയാറ്റിലെ ഓഫീസ് വാടക നൽകാത്തതിനാൽ അടച്ചിട്ടിരിക്കുകയാണ്. വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് ഇവിടത്തെ ജീവനക്കാരോട് മസ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. ന്യൂയോർക്കിലെ പല ഓഫീസുകളിലെയും ക്ലീനർമാരെയും സെക്യൂരിറ്റി ഗാർഡുകളെയും മസ്ക് പിരിച്ചുവിട്ടു. ജീവനക്കാരോട് മാത്രമല്ല സന്ദർശകരോടും മസ്ക് പെരുമാറുന്നത് സംബന്ധിച്ച് പരാതികളുണ്ട്. എന്നാൽ ഇവയോട് മസ്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.