Sections

ട്വിറ്റര്‍ വെരിഫൈഡ് ബ്ലൂ ടിക്ക് സേവനം അടുത്തയാഴ്ച തിരിച്ചെത്തും

Friday, Nov 25, 2022
Reported By admin
twitter

വ്യാജ അക്കൗണ്ടുകള്‍ക്ക് തടയിടാനാണ് ഇലോണ്‍ മസ്‌ക് ശ്രമിക്കുന്നത്

 

താല്‍ക്കാലികമായി ട്വിറ്ററിലെ വെരിഫൈഡ് ബ്ലൂ ടിക്ക് സേവനം അടുത്തയാഴ്ച അവതരിപ്പിക്കുമെന്ന് സിഇഒ ഇലോണ്‍ മസ്‌ക്. ആഴ്ചകള്‍ക്ക് മുന്‍പാണ് വെരിഫൈഡ് ഫീച്ചര്‍ താല്‍ക്കാലികമായി മസ്‌ക് നിര്‍ത്തിവെച്ചത്. എന്നാല്‍ അടുത്ത ആഴ്ച ഈ സേവനം താത്കാലികമായി ആരംഭിക്കുകയാണെന്ന് മസ്‌ക് ഇന്ന് ട്വീറ്റ് ചെയ്തു. 

സെലിബ്രിറ്റികളാണോ അല്ലയോ എന്നത് പരിഗണിക്കാതെ കമ്പനികള്‍ക്ക് 'ഗോള്‍ഡ് ചെക്ക്', സര്‍ക്കാര്‍ അക്കൗണ്ടുകള്‍ക്ക്  'ഗ്രേ ചെക്ക്', വ്യക്തികള്‍ക്ക് നിലവിലുള്ള നീല ചെക്ക് എന്നിവ നല്‍കുമെന്ന് ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക് പറഞ്ഞു. വ്യാജ അക്കൗണ്ടുകള്‍ക്ക് തടയിടാനാണ് ഇലോണ്‍ മസ്‌ക് ശ്രമിക്കുന്നത്. 

രാഷ്ട്രീയക്കാര്‍, പ്രശസ്ത വ്യക്തികള്‍, പത്രപ്രവര്‍ത്തകര്‍, മറ്റ് പൊതു വ്യക്തികള്‍ എന്നിവരുടെ വെരിഫൈഡ് അക്കൗണ്ടുകള്‍ക്കായി മുമ്പ് നീല ചെക്ക് മാര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം ബ്ലൂ ടിക്ക് ബാഡ്ജിന് സബ്സ്‌ക്രിപ്ഷന്‍ ഏര്‍പ്പെടുത്തുകകയിരുന്നു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.