- Trending Now:
150- ലധികം അക്കൗണ്ടുകള്‍ നീക്കം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്
ഉപയോക്താക്കള്‍ക്ക് പുതിയ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍, റിപ്പോര്‍ട്ടുകള്‍ പ്രകാരം, ദീര്‍ഘ കാലമായി സജീവമല്ലാത്ത 150 കോടി അക്കൗണ്ടുകള്‍ നീക്കം ചെയ്യാനാണ് ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌ക് തീരുമാനിച്ചിരിക്കുന്നത്.
150 കോടി ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യും, മുന്നറിയിപ്പുമായി ഇലോണ്‍ മസ്‌ക്... Read More
ഉള്ളടക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുന്നതിന്റെയും ഭാഗമായാണ് ട്വിറ്ററിന്റെ പുതിയ നീക്കം. ഉപയോഗത്തിലില്ലാത്ത അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നത് ട്വിറ്ററില്‍ വന്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നാണ് ട്വിറ്ററിന്റെ വിലയിരുത്തല്‍.
വ്യാജ അക്കൗണ്ടുകള്‍, നിഷ്‌ക്രിയ അക്കൗണ്ടുകള്‍ എന്നിവ പ്രത്യേകം കണ്ടെത്തുന്നതിനും ഇല്ലാതാക്കുന്നതിനും വേണ്ട നടപടികള്‍ ഉടന്‍ തന്നെ സ്വീകരിക്കുമെന്ന് ട്വിറ്റര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, നിഷ്‌ക്രിയ അക്കൗണ്ടുകള്‍ ഏതൊക്കെ ആകാം എന്നതിനെക്കുറിച്ചുള്ള വ്യക്തത ട്വിറ്റര്‍ വരുത്തിയിട്ടില്ല. കൂടാതെ, ഇത്തരത്തിലുള്ള അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ സമയമെടുക്കുമെന്നാണ് സൂചന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.