Sections

ട്വിറ്ററിനെതിരേ ആഞ്ഞടിച്ച് യുഎൻ സെക്രട്ടറി ജനറൽ

Monday, Dec 19, 2022
Reported By MANU KILIMANOOR

വിമർശിച്ചവരുടെ അക്കൗണ്ട് പൂട്ടിയ സംഭവത്തിൽ വിമർശനം അറിയിച്ച് ഐക്യരാഷ്ട്രസഭ


ട്വിറ്റർ സ്ഥാപകൻ ഇലോൺ മസ്കിനെ വിമർശിച്ചവരുടെ അക്കൗണ്ട് പൂട്ടിയ ട്വിറ്ററിന്റെ നടപടിയെ വിമർശിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറാസ്. ട്വിറ്ററിന്റെ നടപടി അസ്വസ്ഥത ഉണ്ടാക്കുന്നതെന്ന് സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റിഫാനെ ഡുറാജിക് പ്രതികരിച്ചു.അഭിപ്രായ സ്വാത്രന്ത്യത്തിനുള്ള ഇടമാണെന്ന് അവകാശപ്പെടുന്ന ഒരു വേദിയിൽ മാധ്യമ ശബ്ദങ്ങൾ നിശബ്ദമാക്കരുത്. ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകർ സെൻസർഷിപ്പും ശാരീരിക ഭീഷണികളും അതിലും മോശമായ നടപടികളും നേരിടുന്ന സമയത്ത് ഈ നീക്കം അപകടകരമായ മാതൃക സൃഷ്ടിക്കും.

വസ്തുതാപരമായ വിവരങ്ങൾ പങ്കിടുന്നതിനുള്ള വളരെ പ്രധാനപ്പെട്ട ഒരു പ്ലാറ്റ്ഫോമായാണ് യു.എൻ ട്വിറ്ററിനെ ഉപയോഗിക്കുന്നത്. പൊതുവിടമായ ട്വിറ്ററിൽ വിദ്വേഷ പ്രസംഗങ്ങളും തെറ്റായ കാലാവസ്ഥാ വിവരങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങൾ ആശങ്കാജനകമായ രീതിയിലാണ് വർധിക്കുന്നത്. ദൈനംദിന സംഭവവികാസങ്ങൾ യു.എൻ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സ്റ്റിഫാനെ ഡുറാജിക് വ്യക്തമാക്കി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.