- Trending Now:
പറഞ്ഞ വിലയ്ക്ക് ട്വിറ്റര്‍ വാങ്ങാന്‍ തയ്യാറാണെന്ന് തുറന്നു പറഞ്ഞ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ട്വിറ്റര്‍ കമ്പനിക്ക് അയച്ച കത്തിലാണ് മാസങ്ങള്‍ക്ക് മുമ്പ് പറഞ്ഞ അതേ വിലയ്ക്ക് തന്നെ ഓഹരി വാങ്ങാനുള്ള തീരുമാനം മസ്‌ക് അറിയിച്ചത്. വില്‍പ്പന പാതിവഴിയില്‍ മുടങ്ങിയതിനു പിന്നാലെ ട്വിറ്റര്‍ കേസുമായി കോടതിയിലെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മസ്‌ക് വീണ്ടുവിചാരത്തിനൊരുങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
മസ്‌കിന്റെ കത്ത് കിട്ടിയതായി ട്വിറ്റര്‍ അറിയിച്ചു. ഓഹരിക്ക് 54.20 ഡോളര്‍ എന്ന വിലയിലാണ് കരാര്‍ പ്രകാരം അംഗീകരിച്ചിരിക്കുന്നതെന്നും ട്വിറ്റര്‍ വ്യക്തമാക്കി. ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള മസ്‌കിന്റെ നീക്കം കഴിഞ്ഞ മാസം ഓഹരി ഉടമകള്‍ അംഗീകരിച്ചു.കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ആരോപിച്ച് ഏറ്റെടുക്കലില്‍ നിന്ന് മസ്‌ക് പിന്മാറുന്നതിനിടെയാണ് ഉടമകള്‍ ഇടപാട് അംഗീകരിച്ചത്. 3.67 ലക്ഷം കോടി രൂപയ്ക്കാണ് കമ്പനി ഏറ്റെടുക്കാന്‍ ഇലോണ്‍ മസ്‌ക് കരാര്‍ ഒപ്പുവെച്ചത്. ഈ കരാര്‍ അവസാനിപ്പിച്ചതായി ജൂലൈയില്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഓഹരി ഉടമകളുടെ അംഗീകാരം ട്വിറ്ററിന് നിയമപോരാട്ടവുമായി മുന്നോട്ടു പോകാന്‍ സഹായകമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.