Sections

മസ്‌കിന്റെ ഏറ്റെടുക്കലിന് ട്വിറ്റര്‍ ബോര്‍ഡിന്റെ അംഗീകാരം

Wednesday, Jun 22, 2022
Reported By MANU KILIMANOOR

ട്വിറ്ററിന്റെ ഓഹരി വില മസ്‌കിന്റെ വാഗ്ദാന വിലയേക്കാള്‍ വളരെ താഴെയാണ്  

 

ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഏറ്റെടുക്കലിന് ട്വിറ്റര്‍ ബോര്‍ഡിന്റെ അംഗീകാരം. 4400 കോടി രൂപയുടെ ട്വിറ്റര്‍ ഏറ്റെടുക്കലിന് അംഗീകാരം നല്‍കാന്‍ ഓഹരി ഉടമകളോട് ട്വിറ്റര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു. ജീവനക്കാരുമായി കഴിഞ്ഞ ആഴ്ച നടത്തിയ ഓണ്‍ലൈന്‍ കൂടിക്കാഴ്ചയില്‍ ട്വിറ്റര്‍ ഏറ്റെടുക്ക ലുമായി മുന്നോട്ടുപോകാന്‍ മസ്‌ക് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.

അതേസമയം, ട്വിറ്ററിന്റെ ഓഹരി വില മസ്‌കിന്റെ വാഗ്ദാന വിലയേക്കാള്‍ വളരെ താഴെയാണ്  ചോവ്വാഴ്ച വ്യാപാരം ആരംഭിക്കുമ്പോള്‍ ഓഹരികള്‍ ഏകദേശം മൂന്ന് ശതമാനം ഉയര്‍ന്ന് 38.98 ഡോളര്‍ ആയി. മസ്‌കിന് ബോര്‍ഡില്‍ ഒരു സീറ്റ് വാഗ്ദാനം ചെയ്തപ്പോഴാണ് കമ്പനിയുടെ സ്റ്റോക്ക് അവസാനമായി ഈ നിലയിലെത്തിയിരുന്നത്. കരാര്‍ പ്രകാരം ഓഹരിയുടമകള്‍ക്ക് ഓരോ ഓഹരിക്കും 15.22 ഡോളര്‍ ലാഭം ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.