Sections

ജീവിതത്തിൽ നിങ്ങൾ ആഗ്രഹിക്കുന്നത് എല്ലാം നേടാൻ സഹായിക്കുന്ന 12 സ്റ്റെപ്പുകൾ

Sunday, Sep 24, 2023
Reported By Soumya
Motivation

നിങ്ങളുടെ ലക്ഷ്യം ഏതായാലും അത് നേടുവാനുള്ള 12 പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ബ്രയാൻ ട്രേസി എഴുതിയ ലക്ഷ്യങ്ങൾ എന്ന പുസ്തകത്തിൽ നിന്നും എടുത്ത ഭാഗങ്ങളാണ് ഇവ. നിങ്ങൾ ആഗ്രഹിക്കുന്നത് എല്ലാം ജീവിതത്തിൽ നേടാൻ വേണ്ടിയുള്ള 12 സ്റ്റെപ്പുകൾ ആണ് ഇവ.

നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് വ്യക്തമായി മനസ്സിലാക്കുക, അതിതീവ്രവും ജ്വലിക്കുന്നതുമായ ഒരാഗ്രഹം ഉണ്ടാവുക. ആ ലക്ഷ്യം തീർത്തും നിങ്ങൾക്ക് വേണ്ടിയുള്ളതാകണം. മറ്റുള്ളവർക്ക് വേണ്ടിയുള്ള ലക്ഷ്യങ്ങൾ ആവരുത് നിങ്ങൾ കാണേണ്ടത്. മറ്റുള്ളവർ നിങ്ങൾക്കുവേണ്ടി കാണുന്ന സ്വപ്നങ്ങളിലും നിങ്ങൾ ആവേശം കൊള്ളേണ്ടതില്ല.

വിശ്വാസം

നിങ്ങളുടെ ലക്ഷ്യം നേടിയെടുക്കാൻ സാധിക്കുമെന്ന് ദൃഢമായ വിശ്വാസം ഉണ്ടാവുക. നിങ്ങളുടെ ലക്ഷ്യം പരിപൂർണ്ണമായി നിങ്ങൾക്ക് അർഹതപ്പെട്ടതാണെന്നും നിങ്ങൾക്ക് അതിനുള്ള കഴിവുണ്ടെന്നും ആഴത്തിൽ വിശ്വസിക്കുക. മാനസികവും ശാരീരികവുമായ ശക്തികളെ ഉണർത്തുന്ന രാസത്വരകമായ ഒരു കാര്യമാണ് വിശ്വാസം.

ലക്ഷ്യം എഴുതി വയ്ക്കുക

നിങ്ങൾ എഴുതി തയ്യാറാക്കാത്ത ലക്ഷ്യം, ലക്ഷ്യമാണെന്ന് പറയാൻ സാധിക്കില്ല. വിജയങ്ങൾ നേടിയ എല്ലാവരും തങ്ങളുടെ ലക്ഷ്യങ്ങൾ എഴുതി തയ്യാറാക്കിയവർ ആയിരിക്കും. വളരെ സൂക്ഷ്മമായി വിശദാംശങ്ങളോടെ അത്തരം ലക്ഷ്യങ്ങൾ എഴുതി നിശ്ചിത സമയത്ത് വിലയിരുത്തുവാൻ തയ്യാറാകണം.

തുടക്കം തീരുമാനിക്കുക

നിങ്ങളുടെ ലക്ഷ്യം നേടാൻ വേണ്ടി ആദ്യത്തെ പടി എന്താകണമെന്ന് വിശകലനം ചെയ്ത് തീരുമാനിക്കുക. ഉദാഹരണമായി ഭാരം കുറയ്ക്കാൻ ലക്ഷ്യം വെയ്ക്കുന്ന ഒരാളാണെങ്കിൽ ഇപ്പോൾ നിങ്ങളുടെ ഭാരം എത്രയാണെന്ന് അറിയണം, സാമ്പത്തികമായി ഉയരണം എന്ന് ആഗ്രഹിക്കുന്ന ആളാണെങ്കിൽ ഇപ്പോഴത്തെ നിങ്ങളുടെ സാമ്പത്തികം എത്രയാണെന്ന് അറിയണം. അതിനായി വ്യക്തിഗത സാമ്പത്തിക ഗ്രൂപ്പ് തയ്യാറാക്കേണ്ടതായി വരും. നിങ്ങൾക്ക് എത്ര മൂല്യ ഉണ്ടെന്ന് അപ്പോഴേ നിങ്ങൾക്ക് അറിയാൻ സാധിക്കുകയുള്ളൂ.

എന്തുകൊണ്ട് വേണമെന്ന് തീരുമാനിക്കുക

ഒരു പ്രത്യേക ലക്ഷ്യം എന്തുകൊണ്ട് ആദ്യഘട്ടമായി തിരഞ്ഞെടുത്തു എന്ന് ആലോചിക്കണം. ആ ലക്ഷ്യം നേടുമ്പോൾ നിങ്ങൾക്ക് കൈവരുന്ന വ്യക്തിഗത നേട്ടങ്ങളുടെ കുറുപ്പ് തയ്യാറാക്കുക. നിങ്ങളുടെ നേട്ടങ്ങൾ വളരെ കൂടുതലാണെങ്കിൽ എത്രത്തോളം ശക്തമായിരിക്കും ആ ലക്ഷ്യം നേടാനുള്ള ആഗ്രഹം.

സമയപരിധി തീരുമാനിക്കുക

നിങ്ങളുടെ ലക്ഷ്യം എത്ര കാലയളവിനുള്ളിൽ ചെയ്തു തീർക്കണം എന്നതാണ് സമയപരിധി കൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങളുടെ ലക്ഷ്യം എന്ന് നേടാൻ സാധിക്കും എന്നുള്ളതിന്റെ ഏറ്റവും നല്ല ഊഹം ആയിരിക്കും ആ സമയം. ഇത് വളരെ ആലോചിച്ച് തീരുമാനിക്കേണ്ട കാര്യമാണ്.

ലക്ഷ്യങ്ങൾ നേടാനുള്ള തടസ്സങ്ങൾ തിരിച്ചറിയുക

എന്തുകൊണ്ടാണ് നിങ്ങളുടെ ലക്ഷ്യത്തിൽ ഇതുവരെ എത്തിച്ചേരാൻ സാധിക്കാത്തതെന്നും, എന്താണ് തടസ്സം എന്നും, എന്താണ് നിങ്ങളെ പിന്തിരിപ്പിക്കുന്നത് എന്നീ കാര്യങ്ങൾ നോക്കുക. നിങ്ങൾക്ക് ലക്ഷ്യം നേടാൻ തടസ്സമായി നിൽക്കുന്ന കാര്യങ്ങളെ 80/20 പ്രിൻസിപ്പൽ ഉപയോഗിച്ച് കണ്ടെത്താം. ഭൂരിഭാഗം കാര്യങ്ങളിലും നിങ്ങളുടെ ലക്ഷ്യം നേടാൻ സാധിക്കാത്തതിന്റെ പ്രധാനപ്പെട്ട കാരണം ആന്തരികമായിരിക്കാം പുറം ലോകത്തിന്റെതല്ല.80%തീർച്ചയായും നിങ്ങളുടേത് ആയിരിക്കും. 20% മാത്രമായിരിക്കും പുറത്തുള്ള കാരണങ്ങൾ.

എന്തെല്ലാം അധിക കഴിവുകൾ സ്വായത്തമാക്കണം

ലക്ഷ്യം നേടാൻ വേണ്ടിയിട്ട് എന്തെല്ലാം അധികമായി കഴിവുകളും, അറിവുകളും നിങ്ങൾ നേടണം എന്നുള്ള കാര്യം നോക്കുക. അത് നേടുന്നതിന് വേണ്ടി പരിശ്രമിച്ചു കൊണ്ടിരിക്കുക. നിങ്ങൾ ഇതുവരെ നേടാത്ത കാര്യങ്ങൾ നേടാൻ വേണ്ടി ശ്രമിക്കുമ്പോൾ ഇതുവരെ ചെയ്യാത്ത കാര്യങ്ങൾ ചെയ്യേണ്ടിവരും, നിങ്ങൾ ഇതുവരെ ആകാത്ത ആളായി മാറേണ്ടി വരും. ഇപ്പോഴത്തെ നേട്ടങ്ങളിൽ നിന്നും കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ ഇതുവരെ ഇല്ലാതിരുന്ന കഴിവുകളും അറിവുകളും നേടേണ്ടി വരും.

ആരുടെ സഹായമാണ് വേണ്ടത് എന്ന് തീരുമാനിക്കുക

ലക്ഷ്യം നേടാൻ നിങ്ങൾക്ക് ആരുടെ സഹായമാണ് വേണ്ടത് എന്നുള്ള കാര്യങ്ങൾ തീരുമാനിക്കുക. കുടുംബത്തിൽ നിന്നോ, സമൂഹത്തിൽ നിന്നോ,സുഹൃത്തുക്കളിൽ നിന്നോ, നിങ്ങളുടെ ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്നും ഇങ്ങനെ ആരിൽ നിന്നാണ് സഹായം വേണ്ടത് എന്ന് മനസ്സിലാക്കി, എഴുതി തയ്യാറാക്കി അവരിൽനിന്ന് സഹായം അഭ്യർത്ഥന നടത്തുക.

പ്ലാൻ ഉണ്ടാകുക

ലക്ഷ്യം നേടാനുള്ള സത്യമായ ഓർഡറിൽ എഴുതിയ ഒരു പ്ലാൻ നിങ്ങൾക്കുണ്ടാകണം.

ലക്ഷ്യം ഭാവനയിൽ കാണുക

നിങ്ങളുടെ ലക്ഷ്യം പൂർത്തിയാക്കി എന്ന മട്ടിൽ ഓരോ ദിവസവും ഭാവനയിൽ കാണുക. ആ ലക്ഷ്യം നിറവേറിയാൽ എങ്ങനെയാണ് എന്ന് മനസ്സിൽ കാണുക. ആ ലക്ഷ്യം നേടിയാൽ നിങ്ങൾക്കുണ്ടാകുന്ന സന്തോഷം, അഭിമാന അഭിവൃദ്ധി എന്നിവ മനസ്സിൽ കാണുക.

ഒരിക്കലും കൈവിടരുത്

ഒരിക്കലും പരാജയം സമ്മതിക്കില്ല എന്നും നിങ്ങളുടെ ലക്ഷ്യത്തിൽ നിന്ന് പിന്നോട്ട് പോവില്ല എന്ന് തീരുമാനിക്കുക.എന്ത് വന്നാലും, എന്ത് സംഭവിച്ചാലും ലക്ഷ്യം കാണുന്നത് വരെ കഠിനമായി പ്രയത്നിക്കുമെന്ന് തീരുമാനിക്കുക.

ഇതാണ് ലക്ഷ്യം നേടാൻ വേണ്ടിയുള്ള 12 സ്റ്റെപ്പുകൾ. ഒരു വ്യക്തി ഈ 12 സ്റ്റെപ്പുകളിൽ നിന്നും വ്യതിചലിക്കാതെ മുന്നോട്ടുപോവുകയാണെങ്കിൽ അയാൾ ലക്ഷ്യം കൈവരിക്കും എന്നതിൽ ഒരു സംശയവുമില്ല.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.