Sections

ടിവിഎസ് മോട്ടോർ കമ്പനി ന്യൂജെൻ ടിവിഎസ് ആർടി-എക്‌സ്ഡി4 എഞ്ചിൻ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു

Tuesday, Dec 10, 2024
Reported By Admin
TVS Motor unveils the RT-XD4 300 engine at Motorosoul 4.0 with advanced performance features and dua

കൊച്ചി: ഇരുചക്ര, മുച്ചക്ര വിഭാഗങ്ങളിൽ പ്രമുഖ ആഗോള വാഹന നിർമാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി ന്യൂജെൻ ടിവിഎസ് ആർടി-എക്സ്ഡി4 എഞ്ചിൻ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ഗോവയിൽ നടക്കുന്ന ടിവിഎസ് മോട്ടോസോൾ 4.0ൻറെ ആദ്യ ദിനത്തിലായിരുന്നു കമ്പനിയുടെ റേസിങ് പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുളള പുതിയ പ്ലാറ്റ്ഫോമിൻറെ അവതരണം. സുഖപ്രദമായ യാത്രക്കായി ആവേശകരമായ പ്രകടനവും സമാനതകളില്ലാത്ത പരിഷ്ക്കരണവും കൃത്യതയും ഉറപ്പാക്കുന്ന എഞ്ചിൻ പ്ലാറ്റ്ഫോമായിരിക്കും ഇത്. ടിവിഎസ് ആർടി-എക്സ്ഡി4 300 ആണ് പുതിയ പ്ലാറ്റ്ഫോമിലെ ആദ്യ എഞ്ചിൻ.

ഡൗൺഡ്രാഫ്റ്റ് പോർട്ടോടുകൂടിയ ഡ്യുവൽ ഓവർഹെഡ് ക്യാമുകൾ, സ്പ്ലിറ്റ് ചേംബർ ക്രാങ്കകേസുള്ള ഡ്യുവൽ ഓയിൽ പമ്പ്, പെർഫോമൻസ് ഔട്ട്പുട്ട് വർധിപ്പിക്കുന്നതിന് വാട്ടർ ജാക്കറ്റോടു കൂടിയ ഡ്യുവൽ കൂളിങ് ജാക്കറ്റ് സിലിണ്ടർ ഹെഡ്, ദൈർഘ്യമേറിയ സ്ഥിരമായ പ്രകടനത്തിനായി ഡ്യുവൽ ബ്രീത്തർ സിസ്റ്റം എന്നിങ്ങനെ 4 ഡ്യുവൽ ടെക്നോളജീസ് വഴിയാണ് ടിവിഎസ് ആർടി-എക്സ്ഡി4 എഞ്ചിൻ പ്ലാറ്റ്ഫോം റൈഡർമാർക്ക് റേസിങ് ത്രിൽ അനുഭവം നൽകുക. മികച്ച പ്രകടനത്തിനും റൈഡർ കംഫർട്ടിനുമായി പ്ലാസ്മ സ്പ്രേകോട്ടിങ്, സുപ്പീരിയർ തെർമൽ/ഹീറ്റ് മാനേജ്മെൻറ്, ക്രാങ്ക്ഷാഫ്റ്റ്, ബാലൻസർ സിസ്റ്റം എന്നിങ്ങനെ മറ്റു ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

299.1 സിസി, സിംഗിൾ-സിലിണ്ടർ, ഫോർവേഡ്-ഇൻക്ലൈൻഡ് എഞ്ചിനാണ് ടിവിഎസ് ആർടി-എക്സ്ഡി4 300. ഇത് 9,000 ആർപിഎമ്മിൽ 35 പിഎസ് പവറും, 7,000 ആർപിഎമ്മിൽ 28.5 എൻഎം ടോർക്കും നൽകും. ഡ്യുവൽ കൂളിങ് സിസ്റ്റം, 6 സ്പീഡ് ഗിയർ ബോക്സ്, റെഡ്-ബൈ-വെയർ ത്രോട്ടിൽ സിസ്റ്റം, അസിസ്റ്റ് ആൻഡ് സ്ലിപ്പർ ക്ലച്ച് എന്നിവയാണ് ടിവിഎസ് ആർടി-എക്സ്ഡി4 300ൻറെ മറ്റു സവിശേഷതകൾ.

ടിവിഎസ് ആർടി-എക്സ്ഡി4 എഞ്ചിൻ ഒരു പ്രധാന നാഴികക്കല്ലും, അതുല്യവുമായ റൈഡിംഗ് അനുഭവം സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിൻറെ ഫലമാണെന്നും പുതിയ എഞ്ചിൻ പ്ലാറ്റ്ഫോം പ്രഖ്യാപിക്കവേ ടിവിഎസ് മോട്ടോർ കമ്പനി മാനേജിങ് ഡയറക്ടർ സുദർശൻ വേണു പറഞ്ഞു. ഹൊസൂരിലെ ആർ ആൻഡ് ഡി സെൻററിൽ ആശയം രൂപപ്പെടുത്തി, രൂപകൽപന ചെയ്ത് വികസിപ്പിച്ചെടുത്ത ടിവിഎസ് ആർടി-എക്സ്ഡി4 തങ്ങളുടെ എഞ്ചിനീയറിങ്-ഗവേഷണ ശേഷിയുടെ തെളിവാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.