- Trending Now:
കൊച്ചി: മുൻനിര ഇരുചക്ര, മുച്ചക്ര വാഹന നിർമാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി ടിവിഎസ് റോണിൻ 2025 എഡിഷൻ പുറത്തിറക്കി. ഈ രംഗത്തെ ആദ്യ മോഡേൺ-റെട്രോ മോട്ടോർ സൈക്കിളാണിത്. ഗ്ലേസിയർ സിൽവർ, ചാർക്കോൾ എംബർ എന്നീ രണ്ട് അധിക നിറങ്ങളോടെയാണ് 2025 ടിവിഎസ് റോണിൻ എത്തുന്നത്.
ആകർഷകമായ പുതിയ നിറങ്ങൾക്കൊപ്പം 2025 പതിപ്പിന്റെ മിഡ് വേരിയന്റിൽ ഡ്യുവൽ ചാനൽ എബിഎസും ഉണ്ട്. 1.59 ലക്ഷം രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള അംഗീകൃത ടിവിഎസ് ഡീലർഷിപ്പുകളിൽ നിന്നും 1.35 ലക്ഷം രൂപ പ്രാരംഭവിലയിൽ (എക്സ്ഷോറൂം) 2025 ടിവിഎസ് റോണിൻ സ്വന്തമാക്കാം.
225.9 സിസി എഞ്ചിനാണ് ടിവിഎസ് റോണിന്റെ കരുത്ത്. ഇത് 7,750 ആർപിഎമ്മിൽ 20.4 പിഎസും 3,750 ആർപിഎമ്മിൽ 19.93 എൻഎം ടോർക്കും നൽകും. സുഗമമായ ലോ-സ്പീഡ് റൈഡിങിനായി ഗ്ലൈഡ് ത്രൂ ടെക്നോളജി (ജിടിടി), അനായാസമായ ഗിയർഷിഫ്റ്റുകൾക്കായി അസിസ്റ്റ് സ്ലിപ്പർ ക്ലച്ച് എന്നിവയും മികച്ച ഹാൻഡ്ലിങിനായി അപ്സൈഡ്-ഡൗൺ ഫ്രണ്ട് ഫോർക്ക് തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ടിവിഎസ് റോണിൻ രാജ്യത്ത് മോഡേൺ- റെട്രോ മോട്ടോർ സൈക്കിളിങിനെ പുനർനിർവചിക്കുകയും റൈഡർമാരെ ആത്മവിശ്വാസത്തോടെ പുതിയ പാതകൾ പര്യവേക്ഷണം ചെയ്യാൻ പ്രാപ്തരാക്കുകയും ചെയ്തെന്ന് ടിവിഎസ് മോട്ടോർ കമ്പനി പ്രീമിയം ബിസിനസ് മേധാവി വിമൽ സംബ്ലി പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കൾക്കായി പുതുക്കിയ മോഡൽ എത്തിക്കുന്നതിൽ സന്തോഷമുണ്ട്. പുതിയ അനുഭവത്തിലുള്ള അവരുടെ ആവേശകരമായ പ്രതികരണത്തിനായി തങ്ങൾ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.