- Trending Now:
കൊച്ചി: നാല് പതിറ്റാണ്ടിലേറെ റേസിങ് പാരമ്പര്യമുള്ള ടിവിഎസ് റേസിങ്, ടിവിഎസ് അപ്പാച്ചെ ഉടമകൾക്കായി ടിവിഎസ് അപ്പാച്ചെ റേസിങ് എക്സ്പീരിയൻസ് (എആർഇ) ജിപി ചാമ്പ്യൻഷിപ്പ് പ്രഖ്യാപിച്ചു. ടിവിഎസ് അപ്പാച്ചെ ഉടമകൾക്ക് റേസിങ് അനുഭവം നല്കാനും, അവരുടെ റേസിങ് കഴിവുകൾ പ്രദർശിപ്പിക്കാനും അവസരം നല്കുകയാണ് പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്.
2007ൽ ആരംഭിച്ച ടിവിഎസ് അപ്പാച്ചെ റേസിങ് എക്സ്പീരിയൻസിൻറെ (എആർഇ) വിപുലീകരണമാണ് ഈ ചാമ്പ്യൻഷിപ്പ്. ചാമ്പ്യൻഷിപ്പിൻറെ ആദ്യ സീസണിൽ 20 നഗരങ്ങളിലായി 1000ത്തിലധികം ഉപഭോക്താക്കളെ ഉൾപ്പെടുത്തും. ടിവിഎസ് അപ്പാച്ചെ ആർടിആർ 160 & ടിവിഎസ് അപ്പാച്ചെ ആർടിആർ 180 ഉടമകൾ (കാറ്റഗറി 1), ടിവിഎസ് അപ്പാച്ചെ ആർടിആർ 200 4വി ഉടമകൾ (കാറ്റഗറി 2), ടിവിഎസ് അപ്പാച്ചെ ആർആർ 310 ഉടമകൾ (കാറ്റഗറി 3) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ചാമ്പ്യൻഷിപ്പ് നടക്കുക.
2023 ജൂലൈ 15ന് വഡോദരയിലും, ജൂലൈ 16ന് സൂറത്ത്, ഹൈദരാബാദ് എന്നിവിടങ്ങളിലും ആദ്യഘട്ട റൗണ്ടുകൾ അരങ്ങേറും. ഓരോ നഗരത്തിൽ നിന്നും ഓരോ കാറ്റഗറിയിലെയും ഒരു വിജയിയെ 2024 ജനുവരിയിൽ നടക്കുന്ന അവസാന റൗണ്ടിലേക്ക് ഷോർട്ട്ലിസ്റ്റ് ചെയ്യും. ഇവർക്ക് ടിവിഎസ് വൺ മേക്ക് ചാമ്പ്യൻഷിപ്പ് റേസ് സ്പെക് മോട്ടോർസൈക്കിളുകളിൽ മത്സരിക്കാൻ ചെയ്യാൻ അവസരം ലഭിക്കും. ചാമ്പ്യൻഷിപ്പിലെ വിജയിക്ക് മലേഷ്യയിലെ മോട്ടോജിപി കാണുന്നതിന് എല്ലാ ചെലവും വഹിച്ചുള്ള യാത്രയും, ടിവിഎസ് ഒഎംസി ആർആർ301ൻറെ രണ്ടാം റൗണ്ടിലേക്കുള്ള വൈൽഡ് കാർഡ് എൻട്രിയും, എക്സ്ക്ലൂസീവ് പെട്രോണസ് ടിവിഎസ് റേസിങ് മെർച്ചൻഡൈസും സമ്മാനമായി ലഭിക്കും.
എഫ്ഐഎം ബജാ റാലി ലോകകപ്പ് ജേതാവ് ഐശ്വര്യ പിസ്സെ, 10 ദേശീയ ചാമ്പ്യൻഷിപ്പുകളിൽ ജേതാവായ ജഗൻ കുമാർ, 2022 ടിവിഎസ് ഏഷ്യൻ വൺ മേക്ക് ചാമ്പ്യൻഷിപ്പ് ജേതാവ് വോറപോങ് മലഹുവാൻ, കെ. വൈ അഹമ്മദ് എന്നിവർ ഉൾപ്പെടെ ടിവിഎസ് റേസിങ് വിദഗ്ധരുടെ മുഴുവൻ ദിവസത്തെ പരിശീലനവും പ്രായോഗിക ട്രാക്ക് സെഷനുകളും എക്സ്പീരിയൻസ് പ്രോഗ്രാമിൽ ഉൾപ്പെടും. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ള ടിവിഎസ് അപ്പാച്ചെ ഉടമകൾക്ക് https://tvsmotor.com/tsvracing വഴി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങളും ഈ വെബ്സൈറ്റിൽ ലഭിക്കും.
സുരക്ഷിതവും എന്നാൽ ആവേശകരവുമായ റേസിങ് സംസ്കാരം പ്രോത്സാഹിപ്പിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതക്ക് അനുസൃതമായി, ടിവിഎസ് അപ്പാച്ചെ കമ്മ്യൂണിറ്റിക്കായി ഇന്ത്യയിൽ എആർഇ-ജിപി ചാമ്പ്യൻഷിപ്പിൻറെ ആദ്യ പതിപ്പ് കൊണ്ടുവരുന്നതിൽ തങ്ങൾ ആവേശഭരിതരാണെന്ന് ടിവിഎസ് മോട്ടോർ കമ്പനി പ്രീമിയം ബിസിനസ് ഹെഡ് വിമൽ സംബ്ലി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.