- Trending Now:
കൊച്ചി: ലോകമെമ്പാടുമുള്ള മികച്ച റേസർമാരെ ഉൾപ്പെടുത്തി 2025 ഐഡിമിറ്റ്സു എഫ്ഐഎം ഏഷ്യ റോഡ് റേസിങ് ചാമ്പ്യൻഷിപ്പ് (എആർആർസി) എക്കാലത്തെയും മികച്ചതാക്കാൻ ടിവിഎസ് റേസിങ് ഒരുങ്ങുന്നു. ഏപ്രിൽ 25നും 27നും ഇടയിൽ തായ്ലൻഡിലെ ചാങ് ഇൻറർനാഷണൽ സർക്യൂട്ടിലാണ് ആറ് റൗണ്ടുകളുള്ള സീസണിന് തുടക്കം കുറിക്കുക. സ്പെയിൻ, ഇംഗ്ലണ്ട്, അർജൻറീന എന്നീ പുതിയ രാജ്യങ്ങളിൽ നിന്നുള്ള റൈഡർമാർ ഇത്തവണ ടിവിഎസ് ഏഷ്യ വൺ മേക്ക് ചാമ്പ്യൻഷിപ്പിൽ (ഒഎംസി) പങ്കെടുക്കും. ആഗോള പ്രതിഭകളുടെ സാന്നിധ്യം ചാമ്പ്യൻഷിപ്പിനെ കൂടുതൽ സമ്പന്നമാക്കുകയും മത്സര നിലവാരം ഉയർത്തുകയും ചെയ്യും. റൈഡർമാർ മത്സരത്തിൽ മുൻപന്തിയിൽ തുടരുന്നുവെന്ന് ഉറപ്പാക്കാനും മികച്ച പ്രകടനത്തിനുമായി റേസ് ഒപ്റ്റിമൈസ്ഡ് ടിവിഎസ് അപ്പാച്ചെ ആർആർ 310യാണ് 2025 സീസണിലെ മറ്റൊരു ആകർഷണം.
നാല് പതിറ്റാണ്ടിൻറെ റേസിങ് പാരമ്പര്യമുള്ള ടിവിഎസ് റേസിങ് പ്രകടനത്തിൻറെയും മാറ്റത്തിൻറെയും പരിധികൾ കൂടി ഉയർത്തുകയാണ്. ടിവിഎസ് അപ്പാച്ചെ ആർആർ 310, 2023ൽ മണിക്കൂറിൽ 215.9 കിലോമീറ്റർ എന്ന പുതിയ ക്ലാസ് ടോപ്പ് സ്പീഡ് റെക്കോർഡ് നേടിയിരുന്നു. 2024ൽ തായ്ലൻഡിലെ ചാങ് ഇൻറർനാഷണൽ സർക്യൂട്ടിലും (1:48.33), മലേഷ്യയിലെ സെപാങ് ഇൻറർനാഷണൽ സർക്യൂട്ടിലും (2:20.80) മണിക്കൂറിൽ 216 കിലോമീറ്റർ ഉയർന്ന വേഗതയോടെ പുതിയ ലാപ് റെക്കോർഡുകൾക്കൊപ്പം അതിൻറെ പരിധി ഉയർത്തുകയും ചെയ്തു. ജനപ്രിയ അപ്പാച്ചെ ബ്രാൻഡിൻറെ ഇരുപതാം വർഷം ആഘോഷിക്കുന്ന വേളയിൽ ടിവിഎസ് 2025 സീസണിന് പ്രത്യേക പ്രാധാന്യവുമുണ്ട്.
12 രാജ്യങ്ങളിൽ നിന്നുള്ള 15 എലൈറ്റ് റൈഡർമാരാണ് 2025ലെ ചാമ്പ്യൻഷിപ്പിനായി ഇത്തവണ പോരാടുന്നത്. ഇതിൽ ഏഴ് റേസർമാർ 2024 സ്ക്വാഡിലുള്ളവരാണ്, മൂന്ന് താരങ്ങൾ ഇന്ത്യയിൽ നിന്നുള്ളവരും. മത്സരത്തിന് പുതിയ ഊർജവും ആവേശകരമായ വെല്ലുവിളിയും നൽകാൻ എട്ട് ഭാവിവാഗ്ദാനങ്ങളായ റേസർമാരാണ് ഇവർക്കൊപ്പം ചേരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.