- Trending Now:
കൊച്ചി: ഇരുചക്ര-മുച്ചക്ര വിഭാഗങ്ങളിലെ പ്രമുഖ ആഗോള വാഹന നിർമാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി (ടിവിഎസ്എം) പെട്രോണാസ് ടിവിഎസ് ഇന്ത്യ വൺ മേക്ക് ചാമ്പ്യൻഷിപ്പിന്റെ 2025 സീസൺ പ്രഖ്യാപിച്ചു. ടിവിഎസ് യങ് മീഡിയ റേസർ പ്രോഗ്രാം (വൈഎംആർപി), ടിവിഎസ് വിമൺസ് ഒഎംസി, ടിവിഎസ് റൂക്കി ഒഎംസി, ടിവിഎസ് ആർആർ310 ഒഎംസി വിഭാഗങ്ങളിലായുള്ള സെലക്ഷൻ ട്രയൽസ് 2025 മെയ് 9 മുതൽ 11 വരെ മദ്രാസ് ഇന്റർനാഷണൽ സർക്യൂട്ടിൽ (എംഐസി) നടത്തും.
പെട്രോണാസ് ടിവിഎസ് ഒഎംസി 2025നുള്ള സെലക്ഷൻ മാനദണ്ഡവും ഷെഡ്യൂളും ഇങ്ങനെ:
30 വയസിന് താഴെയുള്ള റൈഡർമാർക്കായാണ് ടിവിഎസ് യങ് മീഡിയ റേസർ പ്രോഗ്രാം (വൈഎംആർപി). നേരിട്ടുള്ള ക്ഷണപ്രകാരമാണ് ഇതിൽ പങ്കെടുക്കാനാവുക. സെലക്ഷൻ ട്രയൽസ് മെയ് 9ന് ചെന്നൈ എംഐസിയിൽ. മെയ് പത്തിന് നടക്കുന്ന ടിവിഎസ് വിമൺസ് ഒഎംസി പങ്കെടുക്കേണ്ട 40 വയസിന് താഴെയുള്ള വനിതാ റൈഡർമാർ 1986 ജനുവരി ഒന്നിനും 2010 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. ലെവൽ 1 എഫ്എംഎസ്സിഐ ട്രെയിനിങ് സ്കൂൾ സർട്ടിഫിക്കേഷൻ നിർബന്ധം. മെയ് 11നാണ് 15 മുതൽ 21 വയസ് വരെ പ്രായമുള്ളവർക്കായുള്ള ടിവിഎസ് റൂക്കി ഒഎംസി സെലക്ഷൻ ട്രയൽസ്. 2006 ജനുവരി ഒന്നിനും 2010 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവർക്ക് പങ്കെടുക്കാം. ലെവൽ 1 എഫ്എംഎസ്സിഐ ട്രെയിനിങ് സ്കൂൾ സർട്ടിഫിക്കേഷന് പുറമേ സെലക്ഷൻ വേദിയിൽ ഒരു രക്ഷിതാവും ഒപ്പമുണ്ടാവണം. 30 വയസിന് താഴെയുള്ള (1996 ജനുവരി ഒന്നിന് ശേഷം ജനിച്ചവർ) റൈഡർമാർക്കായുള്ള ടിവിഎസ് ആർആർ310 ഒഎംസിയിൽ പങ്കെടുക്കാൻ ദേശീയ ചാമ്പ്യൻഷിപ്പിലോ വൺ മേക്ക് ചാമ്പ്യൻഷിപ്പിലോ ഒരു പോഡിയം ഫിനിഷ് നിർബന്ധമാണ്. മെയ് 11നാണ് ഈ വിഭാഗത്തിന്റെയും ട്രയൽസ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും +919632253833 എന്ന നമ്പറിൽ ബന്ധപ്പെടാം.
മോട്ടോർസ്പോർട്ടിനോടുള്ള അഭിനിവേശവും ഇന്ത്യയിലെ റേസിങ് പ്രതിഭകളുടെ ഭാവി രൂപപ്പെടുത്താനുള്ള പ്രതിബദ്ധതയുമാണ് ടിവിഎസ് റേസിങിനെ നയിക്കുന്നതെന്ന് ടിവിഎസ് മോട്ടോർ കമ്പനി പ്രീമിയം ബിസിനസ് മേധാവി വിമൽ സംബ്ലി പറഞ്ഞു. ട്രാക്ക് ടു റോഡ് എന്ന തങ്ങളുടെ പ്രധാന ആശയത്തിലൂടെ ചാമ്പ്യന്മാരെ സൃഷ്ടിക്കുക മാത്രമല്ല, ഉയർന്ന പ്രകടനം വാഗ്ദാനം ചെയ്യുന്ന തങ്ങളുടെ ടിവിഎസ് അപ്പാച്ചെ മോട്ടോർസൈക്കിളുകളിലൂടെ അത്യാധുനിക റേസ് സാങ്കേതികവിദ്യ കൊണ്ടുവരികയും, ഓരോ റൈഡറും നവീകരണത്തിന്റെ ആവേശം അനുഭവിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.
1994ൽ ആയിരുന്നു ടിവിഎസ് ഇന്ത്യ വൺ മേക്ക് ചാമ്പ്യൻഷിപ്പിന്റെ തുടക്കം. അന്നുമുതൽ ഇതുവരെ മൂവായിരത്തിലധികം പേർ ഒഎംസിയിൽ മത്സരിക്കുകയും, പ്രതിഭകളെ വളർത്തിയെടുക്കുന്നതിൽ ടിവിഎസ് റേസിങിന്റെ നേതൃത്വത്തെ ഇത് ശക്തിപ്പെടുത്തുകയും ചെയ്തു.
ടിവിഎസ് വൺ മേക്ക് ചാമ്പ്യൻഷിപ്പ് -ഓരോ വിഭാഗത്തെയും കുറിച്ച് അറിയാം:
റേസിങ് മികവിന്റെ അതിരുകൾ വലുതാക്കി, 43 വർഷത്തിലേറെയായി ഇന്ത്യൻ മോട്ടോർസ്പോർട്സിന്റെ മുൻനിരയിലാണ് ടിവിഎസ് റേസിങ്. റേസ്ട്രാക്കിനപ്പുറം ഈ വർഷം എഞ്ചിനിയീറിങ് മികവിന്റെ 20ാം വർഷം ആഘോഷിക്കുന്ന ടിവിഎസ് മോട്ടോർ കമ്പനിയുടെ മുൻനിര മോട്ടോർസൈക്കിൾ ബ്രാൻഡായ ടിവിഎസ് അപ്പാച്ചെയിലേക്കും നവീകരണത്തിനും പ്രകടനത്തിനുമുള്ള ഈ പ്രതിബദ്ധത വ്യാപിപിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.