- Trending Now:
കൊച്ചി: ടൂവീലർ-ത്രീവീലർ വിഭാഗത്തിലെ മുൻനിര ആഗോള വാഹന നിർമാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി (ടിവിഎസ്എം) ഇന്ത്യൻ മോട്ടോർസ്പോർട്ട് മേഖല ശക്തിപ്പെടുത്തുന്നതിനായി പെട്രോണാസ് ലൂബ്രിക്കന്റ്സ് ഇന്റർനാഷണലുമായുള്ള (പിഎൽഐ) പങ്കാളിത്തം വിപുലീകരിച്ചു. രാജ്യത്തെ ലൂബ്രിക്കന്റ് വിപണിയിൽ പിഎൽഐയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനൊപ്പം ഇന്ത്യയിൽ മോട്ടോർസ്പോർട്ട് പ്രോത്സാഹിപ്പിക്കുന്നതിനുള്ള രണ്ട് കമ്പനികളുടെയും പങ്കിട്ട പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതാണ് ഈ പങ്കാളിത്തം. പങ്കാളിത്തത്തിന്റെ ഭാഗമായി അടുത്ത മൂന്ന് വർഷത്തേക്ക് കൂടി രാജ്യത്തെ ആദ്യത്തെ ഫാക്ടറി റേസിങ് ടീമായ ടിവിഎസ് റേസിങിന്റെ ടൈറ്റിൽ സ്പോൺസറായി പിഎൽഐ തുടരും. ഇന്ത്യൻ നാഷണൽ സൂപ്പർക്രോസ് ചാമ്പ്യൻഷിപ്പ് (ഐഎൻഎസ്സി), ഇന്ത്യൻ നാഷണൽ റാലി ചാമ്പ്യൻഷിപ്പ് (ഐഎൻആർസി), ഇന്ത്യൻ നാഷണൽ മോട്ടോർസൈക്കിൾ റേസിങ് ചാമ്പ്യൻഷിപ്പ് (ഐഎൻഎംആർസി) എന്നിവയിൽ ടിവിഎസ് റേസിങ് ടീമിന്റെ പങ്കാളിത്തത്തെ ഈ സഹകരണം പിന്തുണയ്ക്കും.
2022-23 സീസണിലുടനീളം ടിവിഎസ് റേസിങിന്റെ ടൈറ്റിൽ സ്പോൺസറായിരുന്നു പെട്രോണാസ്. പങ്കാളിത്തത്തിന്റെ ഭാഗമായി ടിവിഎസ് മോട്ടോർ കമ്പനിയുടെ വിപുലമായ ഡീലർഷിപ്പ് ശൃംഖലയിലേക്കുള്ള ആഫ്റ്റർ-മാർക്കറ്റ് ഓയിലുകളുടെ ഔദ്യോഗിക വിതരണക്കാരായും പിഎൽഐ തുടരും. മികച്ച പ്രകടനമുള്ള ടിവിഎസ് മോട്ടോർസൈക്കിളുകൾക്കായി രൂപകൽപന ചെയ്ത പ്രീമിയം സെമി, ഫുൾ സിന്തറ്റിക് ലൂബ്രിക്കന്റുകളാണ് പെട്രോണാസ് ടിവിഎസ് ട്രൂ4 ഉൽപന്ന ശ്രേണി വാഗ്ദാനം ചെയ്യന്നത്. എഞ്ചിൻ കാര്യക്ഷമതയും ആയുസും വർധിപ്പിക്കാനും ഇത് സഹായകരമാവും.
നാല് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ മോട്ടോർസ്പോർട്ടിനെ ജനാധിപത്യവൽക്കരിക്കുന്നതിലും, ടിവിഎസ് വൺ മേക്ക് ചാമ്പ്യൻഷിപ്പ് പോലുള്ള പരിപാടികളിലൂടെ ലോകോത്തര പ്രതിഭകളെ വളർത്തിയെടുക്കുന്നതിലും ടിവിഎസ് റേസിങ് നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് ടിവിഎസ് മോട്ടോർ കമ്പനിയുടെ പ്രീമിയം ബിസിനസ് മേധാവി വിമൽ സംബ്ലി പറഞ്ഞു. പ്രകടനത്തിന്റെയും നവീകരണത്തിന്റെയും മികച്ചത് നൽകാനുള്ള തങ്ങളുടെ പങ്കിട്ട പ്രതിബദ്ധതയെ അടിവരയിടുന്നതാണ് പിഎൽഐയുമായുള്ള ഈ വിപുലീകൃത പങ്കാളിത്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടിവിഎസ് റേസിങുമായുള്ള സഹകരണം ഉയർന്ന പ്രകടനമുള്ള ലൂബ്രിക്കന്റുകളും മോട്ടോർസ്പോർട്ട് മികവും തമ്മിലുള്ള സമന്വയം പ്രകടിപ്പിക്കുന്നതിൽ നിർണായകമാണെന്ന് പെട്രോണാസ് ലൂബ്രിക്കന്റ്സ് ഇന്ത്യ (പ്രൈവറ്റ്) ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബിനു ചാണ്ടി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.