Sections

ജെ.ഡി പവർ 2024 ഇന്ത്യ ടുവീലർ ബഹുമതികളിൽ തിളങ്ങി ടിവിഎസ് മോട്ടോർ കമ്പനി

Thursday, Apr 18, 2024
Reported By Admin
TVS Motor Company

കൊച്ചി: ഇരുചക്ര, മുച്ചക്ര വാഹന വിഭാഗങ്ങളിലെ പ്രമുഖ ആഗോള വാഹന നിർമാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി (ടിവിഎസ്എം), ജെ.ഡി പവർ 2024ൻറെ ഇന്ത്യ ടൂവീലർ ഐക്യൂഎസ്, എപിഇഎഎൽ സ്റ്റഡീസിൽ 10 വിഭാഗങ്ങളിൽ 7 ബഹുതികൾ സ്വന്തമാക്കി. ഉടമസ്ഥതയുടെ ആദ്യ ആറുമാസത്തിനുള്ളിൽ ഇരുചക്രവാഹനങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്ന ടൂവീലർ ഇനീഷ്യൽ ക്വാളിറ്റി സ്റ്റഡിയിൽ (ഐക്യുഎസ്) കമ്പനിയിൽ നിന്നുള്ള നാല് മോഡലുകൾ മികച്ച പ്രകടനം കാഴ്ചവച്ചു. ഉപഭോക്തൃ സ്ഥിതിവിവരക്കണക്കുകൾ, എഐ പിന്തുണയോടെയുള്ള അനലിറ്റിക്സ്, ഉപദേശക സേവനങ്ങൾ എന്നിവയിൽ ആഗോള മുൻനിരക്കാരാണ് ജെ.ഡി പവർ.

ടിവിഎസ് ജൂപ്പിറ്റർ 125 പ്രാരംഭ ഗുണനിലവാരത്തിൽ (ഇനീഷ്യൽ ക്വാളിറ്റി) മികച്ച എക്സിക്യൂട്ടീവ് സ്കൂട്ടറായി. പ്രാരംഭ നിലവാരത്തിൽ രണ്ടാമത്തെ ഇക്കണോമി സ്കൂട്ടർ നേട്ടവും ടിവിഎസ് ജൂപ്പിറ്റർ 125 നേടി. ടിവിഎസ് റേഡിയോൺ പ്രാരംഭ ഗുണമേന്മയിൽ മികച്ച ഇക്കോണമി മോട്ടോർസൈക്കിളായി. ടിവിഎസ് അപ്പാച്ചെ ആർടിആർ 160 2വി പ്രാരംഭ ഗുണനിലവാരത്തിൽ മികച്ച പ്രീമിയം മോട്ടോർസൈക്കിൾ. ടിവിഎസ് റൈഡർ പ്രാരംഭ ഗുണനിലവാരത്തിൽ മികച്ച രണ്ടാമത്തെ എക്സിക്യൂട്ടീവ് മോട്ടോർസൈക്കിളായും തിരഞ്ഞെടുക്കപ്പെട്ടു.

ജെ.ഡി പവർ 2024 ഇന്ത്യ ടൂവീലർ എപിഇഎഎൽ സ്റ്റഡീസിലെ അഞ്ച് സെഗ്മെൻറ് അവാർഡുകളിൽ നാലെണ്ണവും ടിവിഎസ് മോഡലുകൾ സ്വന്തമാക്കി. ടിവിഎസ് ജൂപ്പിറ്റർ ആണ് ഏറ്റവും ആകർഷകമായ ഇക്കോണമി സ്കൂട്ടർ. ടിവിഎസ് റേഡിയോൺ ഏറ്റവും ആകർഷകമായ ഇക്കോണമി മോട്ടോർസൈക്കിളായി. ടിവിഎസ് റൈഡർ ഏറ്റവും ആകർഷകമായ എക്സിക്യൂട്ടീവ് മോട്ടോർസൈക്കിൾ, ടിവിഎസ് അപ്പാച്ചെ ആർടിആർ 160 2വി ഏറ്റവും ആകർഷകമായ പ്രീമിയം മോട്ടോർസൈക്കിൾ, ടിവിഎസ് എൻടോർക്ക് ഏറ്റവും ആകർഷകമായ രണ്ടാമത്തെ എക്സിക്യൂട്ടീവ് സ്കൂട്ടർ എന്നിങ്ങനെയാണ് മറ്റു ബഹുമതികൾ.

ഒന്നിലധികം ഉൽപ്പന്ന സെഗ്മെൻറുകളിൽ ഉയർന്ന സ്ഥാനം ഉറപ്പാക്കുന്നത് തങ്ങളുടെ ഉൽപ്പന്നങ്ങളിലുള്ള ഉപഭോക്താവിൻറെ ആത്മവിശ്വാസം തെളിയിക്കുന്നുവെന്ന് ടിവിഎസ് മോട്ടോർ കമ്പനി ഡയറക്ടറും സിഇഒയുമായ കെ. എൻ രാധാകൃഷ്ണൻ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.