Sections

സ്മാർട്ട് ടെക്‌നോളജിയുമായി പുതിയ ടിവിഎസ് ജൂപ്പിറ്റർ 125 അവതരിപ്പിച്ചു

Thursday, Oct 19, 2023
Reported By Admin
TVS Jupiter

കൊച്ചി: ലോകപ്രശസ്ത ഇരുചക്ര-മുച്ചക്ര വാഹന നിർമാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി, സ്മാർട്ട് കണക്ട് ഫീച്ചറോടുകൂടിയ പുതിയ ടിവിഎസ് ജൂപ്പിറ്റർ 125 അവതരിപ്പിച്ചു. എലഗൻറ് റെഡ്, മാറ്റ് കോപ്പർ ബ്രോൺസ് എന്നീ രണ്ട് പുതിയ നിറങ്ങളിൽ പുതിയ സ്മാർട്ട് ടെക്നോളജി വേരിയൻറ് ലഭിക്കും. സ്മാർട്ട് ടോക്ക്, സ്മാർട്ട് ട്രാക്ക് എന്നിവയ്ക്കൊപ്പം ബ്ലൂടൂത്ത് കണക്റ്റുചെയ്ത ടിഎഫ്ടി ഡിജിറ്റൽ ക്ലസ്റ്ററും പുതിയ ടിവിഎസ് ജൂപ്പിറ്റർ 125 സ്മാർട്ട് ടെക്നോളജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമായ ഒരു എക്സ്ക്ലൂസീവ് ടിവിഎസ് കണക്ട് മൊബൈൽ ആപ്പുമായി സ്മാർട്ട് ഫോൺ കണക്റ്റ് ചെയ്താൽ, റൈഡർമാർക്ക് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ വാഗ്ദാനം ചെയ്യുന്ന വിധത്തിലാണ് പുതിയ ടിവിഎസ് ജൂപ്പിറ്റർ 125ലെ സ്മാർട്ട് ടെക്നോളജിയുടെ സംയോജനം. ടേൺ-ബൈ-ടേൺ നാവിഗേഷൻ, വോയ്സ് അസിസ്റ്റൻസ്, കോൾ, മെസേജ് അറിയിപ്പുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം, ഫുഡ്/ഷോപ്പിങ് ആപ്പുകൾ എന്നിവയിൽ നിന്നുള്ള അലേർട്ടുകൾ, തത്സമയ കായിക സ്കോറുകൾ, കാലാവസ്ഥാ അപ്ഡേറ്റുകൾ, വാർത്താ അപ്ഡേറ്റുകൾ തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകൾ.

ഈ വിഭാഗത്തിലെ തന്നെ ആദ്യത്തെ ഫോളോ-മീ ഹെഡ്ലാംപ്സ്, ഹസാഡ് ലൈറ്റ്സ് പോലുള്ള ഫീച്ചറുകൾ മറ്റു പ്രധാന സവിശേഷതകളാണ്. 96,855 (എക്സ്ഷോറൂം, ഡൽഹി) വിലയിൽ പുതിയ ടിവിഎസ് ജൂപ്പിറ്റർ 125 സ്മാർട്ട് ടെക്നോളജി ഇപ്പോൾ രാജ്യത്തുടനീളം ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.