Sections

ടിവിഎസ് എൻടോർക്ക് പുതിയ നിറങ്ങളിൽ അവതരിപ്പിച്ച് ടിവിഎസ് മോട്ടോർ കമ്പനി

Friday, Aug 09, 2024
Reported By Admin
TVS Motor Company introduces new colours to TVS NTORQ lineup

കൊച്ചി: ഇരുചക്ര-ത്രിചക്ര വാഹന മേഖലയിലെ ആഗോള നിർമാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി (ടിവിഎസ്എം) ടിവിഎസ് എൻടോർക്ക് 125, റെയ്സ് എക്സ്പി സീരീസുകളിൽ പുതിയ നിറങ്ങളുടെ വകഭേദങ്ങൾ അവതരിപ്പിച്ചു. വിവിധങ്ങളായ താൽപര്യമുള്ളവർക്ക് തെരഞ്ഞെടുപ്പിനു സഹായകമായ രീതിയിലാണിതിൻറെ അവതരണം. സ്റ്റൈലും പ്രകടനവും കൂടിച്ചേർന്നവയിൽ താൽപര്യമുള്ള യുവ പ്രൊഫഷണലുകളെയാണ് ടിവിഎസ് എൻടോർക്ക് 125 ലക്ഷ്യമിടുന്നത്. ആവേശതൽപരർക്കും മികച്ച പവറും ആഗ്രഹിക്കുന്നവർക്കും വേണ്ടിയാണ് റെയ്സ് എക്സ്പി.

ആധുനികവും ലളിതവുമായ ഉൽപന്ന രൂപകൽപനകളുമായി ഉപഭോക്തൃ താൽപര്യങ്ങളിൽ ശ്രദ്ധേയമായ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ടർക്കോയ്സ്, ഹാർലെക്വിൻ ബ്ലൂ, നാർഡോ ഗ്രേ എന്നീ മൂന്ന് ആകർഷക നിറങ്ങൾ തെരഞ്ഞെടുക്കാനുള്ള അവസരമാണ് ടിവിഎസ് എൻടോർക്ക് 125 അവതരിപ്പിക്കുന്നത്. ടിവിഎസ് എൻടോർക് റേസ് എക്സ്പി, മാറ്റ്, ഗ്ലോസി പിയാനോ ബ്ലാക്ക് മുതൽ കറുപ്പിൽ ഒന്നിലധികം ടെക്സ്ചറുകൾ സംയോജിപ്പിച്ച് മാറ്റ് ബ്ലാക്ക് സ്പെഷ്യൽ എഡിഷൻ പുറത്തിറക്കി. റൈഡറുടെ തിളങ്ങുന്ന വ്യക്തിത്വം പ്രകടിപ്പിക്കുന്ന രീതിയിലാണ് ടിവിഎസ് എൻടോർക്കിൻറെ പുതിയ കളർ വകഭേദങ്ങൾ.

TVS NTORQ 125_Harlequin Blue

തങ്ങളുടെ ഉപഭോക്താക്കൾക്ക് ആത്മാവിഷ്ക്കാരത്തിനുള്ള സൗകര്യമൊരുക്കാനാണ് ടിവിഎസ് മോട്ടോറിൽ തങ്ങളുടെ ശ്രമമെന്ന് ടിവിഎസ് മോട്ടോർ കമ്പനി സ്കൂട്ടേഴ്സ്, കമ്യൂട്ടർ മോട്ടോർ സൈക്കിൾസ് & കോർപറേറ്റ് ബ്രാൻഡ് വിപണന വിഭാഗം സീനിയർ വൈസ് പ്രസിഡൻറ് അനിരുദ്ധ ഹൽദാർ പറഞ്ഞു. ഈ കാഴ്ചപ്പാടിനോടുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ടിവിഎസ് എൻടോർക്ക് 125, ടിവിഎസ് എൻടോർക്ക് റെയ്സ് എക്സ്പി എന്നിവയിലൂടെ ഉയർത്തിക്കാട്ടുന്നത്. ആവേശവും ആത്മാവിഷ്ക്കാരവും സുഗമമായി സംയോജിപ്പിച്ച് സ്കൂട്ടർ രൂപകൽപനയിൽ ആധുനിക സമീപനം ലഭ്യമാക്കുന്നതാണ് പുതിയ ആകർഷക നിറങ്ങളുടെ വകഭേദങ്ങളിലൂടെ ദൃശ്യമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മികച്ച 124.8സിസി, 7000 ആർപിഎമ്മിൽ 9.5 പിഎസും 500 ആർപിഎമ്മിൽ 10.6 എൻഎം ടോർക്കും നൽകുന്ന മൂന്നു വാൽവ് എഞ്ചിൻ എന്നിവയും ടിവിഎസ് എൻടോർക്ക് 125-ൻറെ മോടി കൂട്ടുന്നു. ബ്ലൂടൂത്ത് കണക്ടിവിറ്റി, പൂർണ ഡിജിറ്റൽ ഡിസ്പ്ലേ, ഡ്യൂവൽ റൈഡ് മോഡുകൾ, സിഗ്നേചർ എൽഇഡി ഹെഡ്ലാമ്പ് തുടങ്ങിയ പ്രായോഗിക തലത്തിലെ മെച്ചപ്പെടുത്തലുകളും ഇതിലുണ്ട്.

TVS NTORQ 125_Nardo Grey

മികച്ച പ്രകടനം, സൗകര്യം, സ്റ്റൈൽ എന്നിവയുമായി മികച്ച റൈഡിങ് അനുഭവങ്ങളാണ് ഈ സ്കൂട്ടർ ലഭ്യമാക്കുന്നത്.

ആവേശത്തിനായി കാത്തിരിക്കുന്നവർക്ക് ഏറ്റവും മികച്ച സാഹസികതയ്ക്കു സഹായകമായ രീതിയിലാണ് ടിവിഎസ് എൻടോർക്ക് റെയ്സ് എക്സ്പി തയ്യാറാക്കിയിരിക്കുന്നത്. 7000 ആർപിഎമ്മിൽ 10.2 പിഎസും 500 ആർപിഎമ്മിൽ 10.9 എൻഎം ടോർകും നൽകുന്ന ശക്തമായ 124.8സിസി മൂന്നു വാൽവ് എഞ്ചിൻ ഇതിനെ ഈ വിഭാഗത്തിലെ ഏറ്റവും ശക്തമായ സ്കൂട്ടറാക്കി മാറ്റുന്നു. മികച്ച സ്റ്റൈൽ, കൃത്യതയാർന്ന ഗ്രാഫിക്സുകൾ എന്നിവയുമായി റെയ്സ് എക്സ്പി നഗരവീഥികളിൽ വേറിട്ടു നിൽക്കും. രാത്രിവേളകളിൽ റൈഡർക്കു സൗകര്യം നൽകുന്ന വിധത്തിൽ കൂടി മികച്ച തെരഞ്ഞെടുപ്പാവും ഇതിലൂടെ നടത്താനാവുക.

TVS NTORQ Race XP_Black

ടിവിഎസ് എൻടോർക്ക് 125, ടിവിഎസ് എൻടോർക്ക് റെയ്സ് എക്സ്പി ബ്ലാക്ക് എന്നിവയുടെ പുതിയ വകഭേദങ്ങൾ ടിവിഎസ് മോട്ടോർ കമ്പനിയുടെ ഇന്ത്യയിൽ ഉടനീളമുള്ള അംഗീകൃത ഡീലർഷിപ്പുകളിൽ ലഭ്യമാണ്. ടിവിഎസ് എൻടോർക്ക് 125-ന് 95,150 രൂപയും, ടിവിഎസ് എൻടോർക്ക് റെയ്സ് എക്സ്പിക്ക് 101,121 രൂപയുമാണ് കേരളത്തിലെ എക്സ് ഷോറൂം വില.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.