Sections

ഇന്ത്യയിലെ ആദ്യത്തെ ബ്ലൂടൂത്ത് കണക്റ്റഡ് ഇലക്ട്രിക് ത്രീവീലർ ടിവിഎസ് കിങ് ഇവി മാക്സ് പുറത്തിറക്കി

Tuesday, Jan 21, 2025
Reported By Admin
TVS King EV Max: India's first Bluetooth-connected electric three-wheeler

കൊച്ചി: ഇരുചക്ര, ത്രീവീലർ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖ ആഗോള വാഹന നിർമാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി, ടിവിഎസ് കിങ് ഇവി മാക്സ് എന്ന പേരിൽ ഇന്ത്യയിലെ ആദ്യത്തെ ബ്ലൂടൂത്ത് കണക്റ്റഡ് പാസഞ്ചർ ഇലക്ട്രിക് ത്രീവീലർ പുറത്തിറക്കി. ടിവിഎസ് സമാർട്ട്കണക്ട് വഴിയുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഉൾപ്പെടെയുള്ള ഏറ്റവും മികച്ച ഫീച്ചറുകളും, നൂതന സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയാണ് പുതിയ മോഡൽ എത്തുന്നത്.

ഒറ്റ ചാർജിൽ 179 കിലോമീറ്റർ റേഞ്ചാണ് ടിവിഎസ് കിങ് ഇവി മാക്സ് വാഗ്ദാനം ചെയ്യുന്നത്. 0-80% ചാർജിന് വെറും 2 മണിക്കൂറും 15 മിനിറ്റും,100% ചാർജിന് 3.5 മണിക്കൂറും മാത്രം മതിയാവും. നഗര യാത്രയ്ക്ക് അനുയോജ്യമാക്കുന്ന രീതിയിൽ ഉയർന്ന പ്രകടനമുള്ള 51.2വി ലിഥിയംഅയൺ എൽഎഫ്പി ബാറ്ററിയാണ് ടിവിഎസ് കിങ് ഇവി മാക്സിന് ഊർജം പകരുന്നത്. ഇക്കോ മോഡിൽ പരാമവധി 40 കി.മീ വേഗതയിലും, സിറ്റി മോഡിൽ 50 കി.മീ വേഗതയിലും, പവർ മോഡിൽ 60 കി.മീ വേഗതയിലും സഞ്ചരിക്കാം.

3.7 സെക്കൻഡിൽ 0-30 കി.മീ വേഗം കൈവരിക്കാനാവും. വിശാലമായ ക്യാബിനും, യാത്രക്കാർക്ക് പരമാവധി സുഖപ്രദമായി ഇരിക്കാവുന്ന സീറ്റുകളും പ്രത്യേകതയാണ്. യുപി, ബിഹാർ, ജമ്മു കശ്മീർ, ഡൽഹി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത ഡീലർഷിപ്പുകളിൽ ടിവിഎസ് കിങ് ഇവി മാക്സ് ഇപ്പോൾ ലഭ്യമാണ്. 6 വർഷം അല്ലെങ്കിൽ 1.5 ലക്ഷം കിലോമീറ്റർ വരെ വാറന്റിയും (ഏതാണോ ആദ്യം അത്), ആദ്യ 3 വർഷത്തേക്ക് 24/7 റോഡ് സൈഡ് അസിസ്റ്റൻസും ലഭിക്കും. 295000 രൂപയാണ് എക്സ് ഷോറൂം വില.

ലാസ്റ്റ് മൈൽ കണക്റ്റിവിറ്റിക്ക് സുസ്ഥിരമായ പരിഹാരങ്ങൾ നൽകാനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയിലെ സുപ്രധാന ചുവടുവയ്പ്പാണ് ടിവിഎസ് കിങ് ഇവി മാക്സിന്റെ അവതരണമെന്ന് ടിവിഎസ് മോട്ടോർ കമ്പനിയുടെ കൊമേഴ്സ്യൽ മൊബിലിറ്റി ബിസിനസ് ഹെഡ് രജത് ഗുപ്ത പറഞ്ഞു. തുടക്കത്തിൽ അഞ്ച് സംസ്ഥാനങ്ങളിൽ മാത്രം ലോഞ്ച് ചെയ്ത വാഹനം വരും മാസങ്ങളിൽ രാജ്യത്തുടനീളം ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.