- Trending Now:
കൊച്ചി: ഇരുചക്ര, മുചക്ര വാഹനത്തിൻറെ ആഗോള വാഹന നിർമ്മാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി കൊച്ചിയിൽ ടിവിഎസ് കിങ് ഇവി മാക്സിൻറെ മെഗാ ഡെലിവറി നടത്തി. കേരളത്തിൽ ടിവിഎസിൻറെ ഇലക്ട്രിക് മൊബിലിറ്റി യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലിൻറെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചത്. 15 ടിവിഎസ് കിങ് ഇവി മുചക്ര വാഹനങ്ങൾ ഉപഭോക്താക്കൾക്ക് ഒരേസമയം കൈമാറി. ഇലക്ട്രിക് ത്രീ-വീലറുകളുടെ വർദ്ധിച്ചുവരുന്ന സ്വീകാര്യതയെയാണ് ഇത് കാണിക്കുന്നത്.
ടിവിഎസ് കിങ് ഇവി മാക്സിൻറെ അവതരണത്തോടെ ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗങ്ങളിലേക്കുള്ള ആളുകളുടെ വർദ്ധിച്ചുവരുന്ന പ്രതിബദ്ധതയെയാണ് ഇത് കാണിക്കുന്നത്.
ടിവിഎസ് സ്മാർട്ട് കണക്ട് വഴി ടിവിഎസ് കിങ് ഇവി മാക്സ് ഈ മേഖലയിൽ ആദ്യമായി ബ്ലൂടൂത്ത് കണക്റ്റിവിറ്റി ലഭ്യമാക്കുന്ന ഇലക്ട്രിക് ത്രീ-വീലറാണ്. സ്മാർട്ട്ഫോണുകൾ വഴിയുള്ള തത്സമയ നാവിഗേഷൻ, അലേർട്ടുകൾ, വെഹിക്കിൾ ഡയഗ്നോസ്റ്റിക്സ് തുടങ്ങിയ ഫീച്ചറുകളുമായാണ് ഇത് എത്തുന്നത്. ഒറ്റ ചാർജിൽ 179 കിലോമീറ്റർ റേഞ്ചും, വെറും 2 മണിക്കൂറും 15 മിനിറ്റിനുള്ളിൽ 0-80 ശതമാനം വരെ വേഗത്തിൽ ചാർജ് ചെയ്യാനുള്ള ശേഷിയോടുകൂടി ഈ വാഹനം ഏറ്റവും കൂടുതൽ വരുമാനം നേടാനും പ്രവർത്തനരഹിതമായ സമയം കുറയ്ക്കാനും കഴിയുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
മെഗാ ഡെലിവറി കേരളത്തിലെ ഇലക്ട്രിക് മൊബിലിറ്റി സൊല്യൂഷനുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും സുസ്ഥിര ഗതാഗത രീതികൾ ലഭ്യമാക്കുന്നതിൽ ടിവിഎസ് മോട്ടോർ കമ്പനിയുടെ പ്രതിബദ്ധത എടുത്തു കാണിക്കാനും ലക്ഷ്യമിടുന്നു.
കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഡീലർഷിപ്പുകളിൽ ടിവിഎസ് കിങ് ഇവി മാക്സ് 2,95,000 രൂപയിൽ (എക്സ്-ഷോറൂം) ലഭ്യമാണ്. നവീകരണത്തിലും സുസ്ഥിരതയിലും ശക്തമായ പ്രതിബദ്ധതയോടെ ഇന്ത്യയുടെ ഇലക്ട്രിക് മൊബിലിറ്റിയിലേക്കുള്ള പരിവർത്തനത്തിൽ മുൻനിരയിൽ തുടരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.