- Trending Now:
കൊച്ചി: ഇരുചക്ര, മുച്ചക്ര വാഹന വിഭാഗങ്ങളിലെ പ്രമുഖ ആഗോള വാഹന നിർമാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി (ടിവിഎസ്എം) പുതിയ ടിവിഎസ് ജൂപ്പിറ്റർ 110 പുറത്തിറക്കി. നെക്സ്റ്റ് ജെൻ എഞ്ചിനൊപ്പം ഈ സെഗ്മെൻറിലെ ആദ്യത്തെ ഫീച്ചറുകൾ സജ്ജീകരിച്ചാണ് പുതിയ മോഡൽ പുറത്തിറങ്ങുന്നത്. കൂടുതൽ സ്റ്റൈൽ, മൈലേജ്, പ്രകടനം, സൗകര്യം, സുരക്ഷ, സാങ്കേതികവിദ്യ എന്നിവയുമായാണ് പുതിയ ടിവിഎസ് ജൂപ്പിറ്റർ 110 വിപണിയിലെത്തുന്നത്.
ടിവിഎസ് ജൂപ്പിറ്റർ ഇതുവരെ 6.5 ദശലക്ഷം ഉപഭോക്താക്കളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ തുടർച്ചയായി നിറവേറ്റുകയും ചെയ്തു.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി ടിവിഎസ് മോട്ടോർ സ്കൂട്ടർ പോർട്ട്ഫോളിയോയിൽ നിന്നുള്ള ഒരു മികച്ച സ്കൂട്ടറാണ് ടിവിഎസ് ജൂപ്പിറ്റർ 110. 6.5 ദശലക്ഷം കുടുംബങ്ങൾ ഈ സ്കൂട്ടറിൽ വിശ്വാസം അർപ്പിച്ചതോടെ ഇത് ഇന്ത്യയിൽ നിന്നുള്ള ഏറ്റവും വലിയ ഓട്ടോമോട്ടീവ് ബ്രാൻഡുകളിലൊന്നായി മാറി. കൂടുതൽ പ്രയോജനത്തിനായി ചെയ്ത പുനർരൂപകൽപ്പന പുതിയ ടിവിഎസ് ജൂപ്പിറ്റർ കൂടുതൽ ശക്തിപ്പെടുത്തുന്നു. ആവശ്യാനുസരണം ടോർക്ക് നൽകാനുള്ള കഴിവ്, വർദ്ധിച്ച ഇന്ധനക്ഷമത, പുതിയ രൂപകൽപ്പന സ്കൂട്ടറിനെ അതിൻറേതായ സ്ഥാനം നൽകുന്നു. ഇത് ഉപഭോക്താക്കളെ സന്തോഷിപ്പിക്കുകയും ടിവിഎസ് ജൂപിറ്ററിനോട് ബ്രാൻഡ് ഇഷ്ടം വളർത്തുകയും ചെയ്യുമെന്ന് ടിവിഎസ് മോട്ടോർ കമ്പനി സീനിയർ വൈസ് പ്രസിഡൻറ് - ഹെഡ് കമ്മ്യൂട്ടർ ബിസിനസ് ആൻഡ് ഹെഡ് കോർപ്പറേറ്റ് ബ്രാൻഡ് & മീഡിയ അനിരുദ്ധ ഹൽദാർ പറഞ്ഞു.
6500 ആർപിഎമ്മിൽ 5.9 കിലോവാട്ട് പവറും, 5000 ആർപിഎമ്മിൽ 9.8 എൻഎം ടോർക്കും സൃഷ്ടിക്കുന്ന ഐജിഒ അസിസ്റ്റോടുകൂടിയ 113.3 സിസി, സിംഗിൾ സിലിണ്ടർ, 4 സ്ട്രോക്ക് എഞ്ചിനും, 5000 ആർപിഎമ്മിൽ 9.2 എൻഎം ടോർക്ക് (അസിസ്റ്റ് ഇല്ലാതെ) ടിവിഎസ് ജൂപ്പിറ്റർ 110ന് കരുത്തേകുന്നത്. മുൻ മോഡലിനെ അപേക്ഷിച്ച് മൈലേജിൽ 10 ശതമാനം വർധനവ് കൈവരിക്കുന്ന പയനിയറിങ് സാങ്കേതികവിദ്യ സ്കൂട്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്നൊവേറ്റീവ് ഐജിഒ അസിസ്റ്റ് സാങ്കേതികവിദ്യയാണ് ഇതിന് കാരണം. ഓട്ടോ സ്റ്റാർട്ട്-സ്റ്റോപ്പ് പ്രവർത്തനക്ഷമതയുള്ള ഇൻറലിജൻറ് ഇഗ്നിഷൻ സിസ്റ്റവും, ഓവർടേക്കുചെയ്യുമ്പോഴും കയറ്റം കയറുമ്പോഴും ബാറ്ററിയിൽ നിന്ന് പവർ പ്രയോജനപ്പെടുത്തി പ്രകടനം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഐഎസ്ജി (ഇൻറഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ) സംവിധാനവും പുതിയ മോഡലിലുണ്ട്. ഇത് ആവശ്യമുള്ളപ്പോൾ കൃത്യമായി അഡീഷണൽ ആക്സിലറേഷൻ സുഗമമാക്കുകയും ചെയ്യും.
ആത്യന്തിക സൗകര്യങ്ങൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് ടിവിഎസ് ജൂപിറ്റർ. വിശാലമായ ഗ്ലൗ ബോക്സ്, ഫ്രണ്ട് ഫ്യുവൽ ഫിൽ, ലോങ് സീറ്റ്, ഓൾഇൻവൺ ലോക്ക്, യുഎസ്ബി മൊബൈൽ ചാർജർ, പേറ്റൻറ് നേടിയ ഇ-ഇസഡ് സെൻറർ സ്റ്റാൻഡ് എന്നിവയുൾപ്പെടെ സെഗ്മെൻറിലെ ആദ്യ ഫീച്ചറുകളുടെ ഒരു ശ്രേണി ഇതിൽ ഉൾക്കൊള്ളുന്നു. സുരക്ഷിതമായ നൈറ്റ് റൈഡുകൾക്ക് മികച്ച പ്രകാശം ഉറപ്പാക്കുന്നതാണ് സ്കൂട്ടറിൻറെ എൽഇഡി ഹെഡ്ലാമ്പ്. മോട്ടോർസൈക്കിളിലെ പോലെയുള്ള ഫ്രണ്ട് ടെലിസ്കോപ്പിക് സസ്പെൻഷനും വലിയ 90/90-12 ഇഞ്ച് ടയറുകളും സുഗമവും സുഖപ്രദവുമായ റൈഡ് ഉറപ്പ് നൽകുന്നു. ബോഡി ബാലൻസ് ടെക്നോളജി 2.0 ആണ് മറ്റൊരു സവിശേഷത. ഇന്ധന ടാങ്ക് 1,000 മില്ലീമീറ്ററിൽ മാറ്റി ഗുരുത്വാകർഷണ കേന്ദ്രം മുന്നോട്ടും താഴോട്ടും കൊണ്ടുവന്ന് വാഹനത്തിന് മികച്ച സ്ഥിരത നൽകുന്നു. വലിയ 12 ഇഞ്ച് വീലുകളും ഒപ്റ്റിമൽ വീൽബേസും വളരെ കുറഞ്ഞ വേഗതയിൽ പോലും ഇടുങ്ങിയ ട്രാഫിക്കിൽ വാഹനത്തെ സന്തുലിതമാക്കി നിർത്താൻ സഹായിക്കും.
മികച്ച രീതിയിൽ പൊസിഷൻ ചെയ്ത ഹാൻഡിൽബാർ, വിശാലമായ ഫ്ളോർബോർഡ്, അക്സസ് ചെയ്യാവുന്ന സീറ്റ് ഉയരം എന്നിങ്ങനെ എർഗണോമിക്സ് ഉപയോഗിച്ച് രൂപകൽപന ചെയ്തിരിക്കുന്ന ടിവിഎസ് ജൂപ്പിറ്റർ 110 സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ റൈഡർമാർക്ക് പരമാവധി സൗകര്യം ഉറപ്പാക്കുന്നു. ആധുനിക ഇന്ത്യയുടെ മാറികൊണ്ടിരിക്കുന്ന അഭിരുചിയെ പ്രതിഫലിപ്പിക്കുന്ന പരിഷ്കൃതിയുടെ സ്പർശം നൽകുന്നതാണ് സ്റ്റൈലിഷ് പിയാനോ ബ്ലാക്ക് ഫിനിഷും സിഗ്നേച്ചർ ഇൻഫിനിറ്റി ലൈറ്റുകളും. സ്മാർട്ട് അലേർട്ടുകൾ, ആവറേജ് ആൻഡ് റിയൽടൈം മൈലേജ് സൂചകങ്ങൾ എന്നിവയ്ക്കൊപ്പം ഫുള്ളി ഡിജിറ്റൽ കളർ എൽസിഡി സ്പീഡോമീറ്ററും ടിവിഎസ് ജൂപ്പിറ്റർ 110ൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.
ഡോൺ ബ്ലൂ മാറ്റ്, ഗാലക്സിക് കോപ്പർ മാറ്റ്, ടൈറ്റാനിയം ഗ്രേ മാറ്റ്, സ്റ്റാർലൈറ്റ് ബ്ലൂ ഗ്ലോസ്, ലൂണാർ വൈറ്റ് ഗ്ലോസ്, മെറ്റിയോർ റെഡ് ഗ്ലോസ് എന്നിങ്ങനെ ആവേശം ജനിപ്പിക്കുന്ന ആറ് നിറങ്ങളിലാണ് പുതിയ ടിവിഎസ് ജൂപ്പിറ്റർ 110 എത്തുന്നത്. 80,680 രൂപയാണ് കേരളത്തിലെ എക്സ്ഷോറൂം പ്രാരംഭ വില. ഡ്രം, ഡ്രം അലോയ്, ഡ്രം എസ്എക്സ്സി, ഡിസ്ക് എസ്എക്സ്സി എന്നീ നാല് വേരിയൻറുകളിൽ എല്ലാ ടിവിഎസ് മോട്ടോർ കമ്പനി ഡീലർഷിപ്പുകളിലും സ്കൂട്ടർ ലഭ്യമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.