- Trending Now:
കൊച്ചി: ഇരുചക്ര, മുച്ചക്ര വാഹന വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖ ആഗോള വാഹന നിർമാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി ഉത്സവ സീസണിൻറെ ഭാഗമായി ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്കൂട്ടർ വേരിയൻറുകളിൽ മികച്ച ഓഫറുകൾ പ്രഖ്യാപിച്ചു. 30,000 രൂപ വരെ പ്രത്യേക ക്യാഷ്ബാക്ക് ഉൾപ്പെടുന്നതാണ് ഓഫർ. 2024 ഒക്ടോബർ 31 വരെ തിരഞ്ഞെടുത്ത സംസ്ഥാനങ്ങളിൽ ഓഫർ ലഭ്യമാവും. ഇളവിൻറെ ഭാഗമായി വെറും 95,734 രൂപയ്ക്ക് (കേരളം എക്സ്ഷോറൂം വില) ഉപഭോക്താക്കൾക്ക് ജനപ്രിയ ഫാമിലി ഇവി സ്വന്തമാക്കാം.
തമിഴ്നാട്, പുതുച്ചേരി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, കർണാടക, കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, ഗുജറാത്ത്, ഒഡീഷ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ടിവിഎസ് ഐ ക്യൂബ് എസ് വേരിയൻറ് ഉപഭോക്താക്കൾക്ക് അധിക ചെലവില്ലാതെ തന്നെ 5,999 രൂപ മൂല്യമുള്ള 5 വർഷത്തെ അല്ലെങ്കിൽ 70,000 കി.മീ വരെ അധിക വാറൻറി ലഭിക്കും.
കൂടാതെ തിരഞ്ഞെടുത്ത സംസ്ഥാനങ്ങളിൽ ടിവിഎസ് ഐക്യൂബ് 2.2 കെഡബ്ല്യുഎച്ച് വേരിയൻറിന് 17,300 രൂപ വരെയും, 3.4 കെഡബ്ല്യുഎച്ച് വേരിയൻറിന് 20,000 രൂപ വരെയും ക്യാഷ്ബാക്ക് ഓഫറുകളും ലഭിക്കും. 2022 ജൂലൈ 15ന് മുമ്പ് ടിവിഎസ് ഐക്യൂബ് എസ്ടി വേരിയൻറ് മുൻകൂട്ടി ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക്, 5.1 കെഡബ്ല്യുഎച്ച് അല്ലെങ്കിൽ 3.4 കെഡബ്ല്യുഎച്ച് എസ്ടി വേരിയൻറുകൾ വാങ്ങുമ്പോൾ 10,000 രൂപയുടെ ലോയൽറ്റി ബോണസും പ്രയോജനപ്പെടുത്താം. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് 10,000 രൂപ വരെ ക്യാഷ്ബാക്ക്, 7,999 രൂപ ഡൗൺ പേയ്മെൻറ്, 2,399 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐ ഓപ്ഷൻ പോലുള്ള ആകർഷകമായ റീട്ടെയിൽ ഫിനാൻസ് ഓഫറുകളും ടിവിഎസ് വാഗ്ദാനം ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.